വരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
വരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
Friday, April 21, 2017 11:08 AM IST
ന്യൂ​ഡ​ൽ​ഹി: ഡീ​സ​ലും പെ​ട്രോ​ളു​മൊ​ക്കെ ഓ​ൺ​ലൈ​നാ​യി വാ​ങ്ങാ​വു​ന്ന കാ​ലം വ​രു​ന്നു. ഇ​ന്ത്യ​യി​ലെ ഓ​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി), ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (ബി​പി​സി​എ​ൽ), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്പി​സി​എ​ൽ) തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി ഇ​ന്ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. അ​തും ഹോം ​ഡെ​ലി​വ​റി.

പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രേ​ാത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ആ​ണ് പു​തി​യ ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​യാ​ൽ രാ​ജ്യ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​കും. പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ നീ​ണ്ട ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​വും വ​രു​ന്നി​ല്ല എ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.


ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് പ്ര​ചാ​ര​ണ​ത്തി​ൽ പെ​ട്രോ​ളി​യ​വും പ്ര​കൃ​തി​വാ​ത​ക​വും പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. പു​തി​യ പ​ദ്ധ​തി​യ​നു​സ​രി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. തൊ​ട്ട​ടു​ത്തു​ള്ള മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​ക​ൾ​ക്കാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വീ​ട്ടി​ൽ പെ​ട്രോ​ൾ എ​ത്തി​ച്ചു ന​ല്കാ​നു​ള്ള ചു​മ​ത​ല- കേ​ന്ദ്രമ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 38,128 പെ​ട്രോ​ൾ റീ​ട്ടെ​യി​ൽ ഒൗ​ട്ട്‌​ലെ​റ്റു​ക​ളി​ൽ പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ മെ​ഷീ​നു​ക​ളു​ണ്ട്, 86 ശ​ത​മാ​നം ഒൗ​ട്ട്‌​ലെ​റ്റു​ക​ൾ ഡി​ജി​റ്റ​ൽ​വ​ത്ക​രി​ച്ചു​വെ​ന്നും പ്ര​ധാ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.