ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
ദീർഘദൂര ട്രെയിനുകളിൽ 3 ടയർ എസി കോച്ചുകളുടെ എണ്ണം വർധിപ്പിക്കും
Saturday, April 22, 2017 11:19 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ 3 ട​യ​ർ എ​സി കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സ്ലീ​പ്പ​ർ കോ​ച്ചു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ 3 ട​യ​ർ എ​സി കോ​ച്ചു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് റെ​യി​ൽ​വേ​യു​ടെ പു​തി​യ നീ​ക്കം. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളി​ൽ 3 ടയർ എ​സി കോ​ച്ചു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 2016 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2017 മാ​ർ​ച്ച് 10 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ മൊ​ത്തം യാ​ത്ര​ക്കാ​രി​ൽ 17.15 ശ​ത​മാ​ന​മാ​ണ് 3എ​സി കോ​ച്ചു​ക​ളി​ൽ യാ​ത്ര ചെ​യ്ത​ത്. തൊ​ട്ടുത​ലേ വ​ർ​ഷം ഇ​ത് 16.69 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ച ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ന് 3 ട​യ​ർ എ​സി കോ​ച്ചു​ക​ൾ മാ​ത്ര​മേ​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.