ഓ​ണ്‍​ലൈ​ൻ സ്റ്റോ​റു​മാ​യി ആ​ല​പ്പാ​ട്ട് സൂ​പ്പ​ർ ഷോ​പ്പി
ഓ​ണ്‍​ലൈ​ൻ സ്റ്റോ​റു​മാ​യി ആ​ല​പ്പാ​ട്ട് സൂ​പ്പ​ർ ഷോ​പ്പി
Wednesday, April 26, 2017 11:54 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ ഡീ​​​ല​​​റാ​​​യ ആ​​​ല​​​പ്പാ​​​ട്ട് സൂ​​​പ്പ​​​ർ ഷോ​​​പ്പി www.alapattsuper shoppe.com എ​​​ന്ന ഇ-​​​കോ​​​മേ​​​ഴ്സ് പോ​​​ർ​​​ട്ട​​​ലി​​​നു തു​​​ട​​​ക്കം​​​ക്കു​​​റി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ൽ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വ്യാ​​​പാ​​​ര രം​​​ഗ​​​ത്ത് ഓ​​​ഫ്‌ലൈ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ മേ​​​ഖ​​​ല​​​യി​​​ലേ​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന ആ​​​ദ്യ റീ​​​ട്ടെ​​​യ് ല​​​ർ​​​മാ​​​രി​​​ലൊ​​​ന്നാ​​​ണ് ആ​​​ല​​​പ്പാ​​​ട്ട് സൂ​​​പ്പ​​​ർ ഷോ​​​പ്പി​​​യെ​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​ ആ​​​ല​​​പ്പാ​​​ട്ട് സൂ​​​പ്പ​​​ർ ഷോ​​​പ്പി​​​യു​​​ടെ പ്ര​​​മോ​​​ട്ട​​​റാ​​​യ ഹൗ​​​സ് ഓ​​​ഫ് ആ​​​ല​​​പ്പാ​​​ട്ട് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് ആ​​​ല​​​പ്പാ​​​ട്ട് പ​​​റ​​​ഞ്ഞു.

പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ​​​യു​​​ള്ള ആ​​​ദ്യ ഓ​​​ർ​​​ഡ​​​റി​​​ന്‍റെ ഡെ​​​ലി​​​വ​​​റി ആ​​​ല​​​പ്പാ​​​ട്ട് ഗ്ലോ​​​ബ​​​ൽ സി​​​ഇ​​​ഒ എ​​​ൻ. രാ​​​വ​​​ണ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ സ്റ്റോ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് ല​​​ഭ്യ​​​മാ​​​കു​​​ക. ഓ​​​ണ്‍​ലൈ​​​ൻ സ്റ്റോ​​​റി​​​ലെ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കാ​​​യി ഓ​​​ണ്‍​ലൈ​​​ൻ ബാ​​​ങ്കിം​​ഗ്, ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്, ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ കാ​​​ഷ് ഓ​​​ണ്‍ ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​ന​​​വു​​​മു​​​ണ്ട്.​ പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ 2000ലേ​​​റെ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളാ​​​ണു നി​​​ല​​​വി​​​ൽ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.