കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ ഏ​കീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം
Sunday, April 30, 2017 10:41 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ വി​ജ​യ​ക​ര​മാ​യി ല​യി​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്രസ​ർ​ക്കാ​ർ പു​തി​യ ല​യ​ന​നീ​ക്ക​ൾ​ക്കു ശ്ര​മം തു​ട​ങ്ങി. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ബാ​ങ്കാ​യി മാ​റാ​നാ​ണ് ശ്ര​മം. ശേ​ഷി​ക്കു​ന്ന 21 പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ ല​യി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ഠ​നസം​ഘ​ത്തെ വൈ​കാ​തെ നി​യ​മി​ച്ചേ​ക്കും. ല​യ​ന​ത്തി​ലൂ​ടെ ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി നി​ല മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.


പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ കി​ട്ടാ​ക്ക​ടം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്നു​ണ്ട്. 2016-17 ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ കി​ട്ടാ​ക്ക​ടം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 6.06 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ‍യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.