മൺസൂൺ ഓഫറുമായി ഗോ എയർ
Friday, May 12, 2017 11:58 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: കു​​​റ​​​ഞ്ഞ നി​​​ര​​​ക്കു​​​ക​​​ളി​​​ലൂ​​​ടെ ജ​​​ന​​ശ്ര​​​ദ്ധ നേ​​​ടി​​​യ ഗോ ​​​എ​​​യ​​​ർ മ​​​ൺ​​​സൂ​​​ൺ ഓ​​​ഫ​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഓ​​​ഫ​​​ർ പ്ര​​​കാ​​​രം 599 രൂ​​​പ​​​യാ​​​ണ് ക​​​ന്പ​​​നി​​​യു​​​ടെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ​ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. ജൂ​​ലൈ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യു​​​ള്ള ആ​​​കാ​​​ശ​​യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​ണ് ഓ​​​ഫ​​​ർ. ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച ഓ​​​ഫ​​​ർ ബു​​​ക്കിം​​​ഗ് ഈ ​​​മാ​​​സം 15 അ​​​ർ​​​ധ​​രാ​​​ത്രി വ​​​രെ​​​യു​​​ണ്ടാ​​​കും. ക​​​ന്പ​​​നി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന 23 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​കൾക്കാണ് ഓഫർ. എ​​​ന്നാ​​​ൽ, ഇ​​​ൻ​​​ഫ​​​ന്‍റ് ബു​​​ക്കിം​​​ഗു​​​ക​​​ൾ​​​ക്കും ചി​​​ല പ്ര​​​ത്യേ​​​ക ദി​​​വ​​​സ​​​ത്തെ യാ​​​ത്ര​​​ക​​​ൾ​​​ക്കും ഓ​​​ഫ​​​ർ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഗോ ​​​എ​​​യ​​​ർ അ​​​റി​​​യി​​​ച്ചു.