ഐഡിയയ്ക്കു നഷ്ടം
Saturday, May 13, 2017 10:38 AM IST
മും​ബൈ: മാ​ർ​ച്ച് 31ന് അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഐ​ഡി​യ സെ​ല്ലു​ലാ​റി​ന് ന​ഷ്ടം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ടെ​ലി​കോം ക​മ്പ​നി​യാ​യ ഐ​ഡി‍യ 325.6 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 575.6 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​ത​ള​ർ​ച്ച. വ​രു​മാ​നം 14 ശ​ത​മാ​നം താ​ഴ്ന്ന് 8,126.1 കോ​ടി രൂ​പ​യാ​യി.