തിരക്കുള്ള വിമാനത്താവളങ്ങളിൽ മുംബൈ ഒന്നാമത്
Saturday, May 13, 2017 10:38 AM IST
മും​​ബൈ: ഒ​​​റ്റ റ​​​ൺ​​​വേ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ‌തി​​​ര​​​ക്കു​​​ള്ള​​തെ​​ന്ന​ റി​​​ക്കാ​​​ർ​​​ഡ് മും​​​ബൈ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യാ​​​ണ് നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. ല​​​ണ്ട​​​നി​​​ലെ ഗാ​​​റ്റ്വി​​​ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് മും​​​ബൈ​​​യു​​​ടെ ഈ ​​റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം. 4.52 കോ​​ടി യാ​​​ത്ര​​​ക്കാ​​​രെ നേ​​​ടി​​​യാ​​​ണ് 4.4 കോ​​ടി യാ​​​ത്ര​​​ക്കാ​​​രു​​​ള്ള ഗാ​​​റ്റ്വി​​​ക് വി​​​മാ​​ന​​​ത്താ​​​വ​​​ള​​​ത്തെ മും​​​ബൈ പി​​​ന്നി​​​ലാ​​​ക്കി​​​യ​​​ത്.

റി​​​ക്കാ​​​ർ​​​ഡ് അ​​​ഭി​​​മാ​​​ന​​​ത്തി​​​നു വ​​​കന​​​ല്കു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും ഒ​​​റ്റ റ​​​ൺ​​​വേ​​​യി​​​ലൂ​​​ടെ മു​​​ഴു​​​വ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ​​​യും പ​​​റ​​​ത്തി​​​വി​​​ടാ​​​നും നി​​​ല​​​ത്തി​​​റ​​​ക്കാ​​​നും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ള​​​ർ​​​മാ​​​ർ ക​​​ഠി​​​ന​​​പ്ര​​​യ​​​ത്ന​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​വി​​​ടെ ഒ​​​രോ 65 സെ​​​ക്ക​​ൻ​​ഡി​​ലും വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​രു​​​ക​​​യോ നി​​​ല​​​ത്തി​​​റ​​​ങ്ങു​​​ക​​​യോ ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​വി​​ടെ​​യെ​​ത്തു​​ന്ന എ​​​ല്ലാ പാ​​​സ​​​ഞ്ച​​​ർ - കാ​​​ർ​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​ശ്ര​​​യി​​​ക്കാ​​​ൻ ഈ ​​​ഒ​​​രു റ​​​ൺ​​​വേ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

ഡ​​​ൽ​​​ഹി, ദു​​​ബാ​​​യ്, സിം​​ഗ​​​പ്പൂ​​​ർ, സി​​​ഡ്നി, ന്യൂ​​​യോ​​​ർ​​​ക്ക് തു​​​ട​​​ങ്ങി​​യ വ​​​ൻ​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​യെ​​​ല്ലാം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം റ​​​ൺ​​​വേ​​​ക​​​ൾ ഉ​​​ള്ള​​​പ്പോ​​​ഴാ​​​ണ് തി​​​ര​​​ക്കേ​​​റി​​​യ മു​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഒ​​​റ്റ റ​​​ൺ​​​വേ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. തി​​​ര​​​ക്കേ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് പാ​​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല വി​​​പു​​​ലീ​​ക​​രി​​ക്കാ​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യു​​​ള്ള മും​​ബൈ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡ്. കൂ​​​ടു​​​ത​​​ൽ പാ​​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല ല​​​ഭ്യ​​​മാ​​​ക്കി വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​റ​​​ക്ക​​​ലി​​​ന് കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​വേ​​​ള​​​യു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ശ്ര​​​മം.