ഐടി കമ്പനികളുടെ പ്രതിസന്ധി: പി​രി​ച്ചു​വി​ട​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു തു​ട​രു​മെ​ന്നു വി​ദ​ഗ്ധ​ർ
ഐടി കമ്പനികളുടെ പ്രതിസന്ധി: പി​രി​ച്ചു​വി​ട​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു തു​ട​രു​മെ​ന്നു വി​ദ​ഗ്ധ​ർ
Sunday, May 14, 2017 10:50 AM IST
ബം​ഗ​ളൂ​രു: ഡി​ജി​റ്റൈ​സേ​ഷ​നും യ​ന്ത്ര​വ​ത്ക​ര​ണ​വും സ​ർ​വ​സാ​ധാ​ര​ണ​മാ​ണെന്നും ഇ​ൻ​ഫോ​സി​സ്, കോ​ഗ്നി​സ​ന്‍റ്, ടെ​ക് മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ രാ​ജ്യ​ത്തെ പ്ര​ധാ​ന ഐ​ടി ക​മ്പ​നി​ക​ളി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന പി​രി​ച്ചു​വി​ട​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു തു​ട​രു​മെ​ന്നും വി​ദ​ഗ്ധ​ർ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ പ്ര​ക്രി​യ ന​ട​ന്നു​വ​രു​ന്നു. ഇ​ട​ത്ത​ട്ടി​ലെ പി​രി​ച്ചു​വി​ട​ലു​ക​ൾ വൈ​കാ​തെ താ​ഴേ​ത്ത​ട്ടി​ലു​ള്ള എ​ൻ​ജി​നി​യ​ർ​മാ​രി​ലേ​ക്കും വ​രാ​നിട​യു​ണ്ടെ​ന്നാ​ണു സൂ​ച​ന.

അ​മേ​രി​ക്ക, സിം​ഗ​പ്പൂ​ർ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ജോ​ലി വീ​സാ പ്ര​തി​സ​ന്ധി​യും ടെ​ക് ക​മ്പ​നി​ക​ളെ വ​ള​രെ ത​ള​ർ​ത്തു​ന്നു​ണ്ട്. ഒ​പ്പം കൃ​ത്രി​മ ബു​ദ്ധി​യും റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ങ്ങ​ളും ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗു​മെ​ല്ലാം​കൂ​ടി​യാ​കു​ന്പോ​ൾ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​യ്ക്കാ​വു​ന്ന നി​ല​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു. ഇ​താ​ണ് വ​ലി​യ പി​രി​ച്ചു​വി​ട​ലു​ക​ൾ​ക്കു കാ​ര​ണം.


പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​ട​ന്നു​വ​രു​ന്ന​തോ​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ന്നാ​ണ് ഗ്ലോ​ബ​ൽ ഹ​ണ്ട് എം​ഡി സു​നി​ൽ ഗോ​യ​ലി​ന്‍റെ അ​ഭി​പ്രാ​യം. ചു​രു​ങ്ങി​യ​ത് അ​ഞ്ചു വ​ർ​ഷം കൂ​ടു​ന്പോ​ഴെ​ങ്കി​ലും സാ​ങ്കേ​തി​ക​വി​ദ്യാ പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​കു​ന്നു. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​പ്പോ​ഴു​ള്ള ​പി​രി​ച്ചു​വി​ട​ൽ ട്രെൻ​ഡ് ര​ണ്ടു വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും നീ​ണ്ടു​നി​ൽ​ക്കും. ടെ​ക്കി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.