കയറ്റുമതി കൂടി; വാണിജ്യകമ്മി മൂന്നിരട്ടി
Monday, May 15, 2017 11:05 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ലി​ൽ ക​യ​റ്റു​മ​തി 20 ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ ഇ​റ​ക്കു​മ​തി 49 ശ​ത​മാ​നം കൂ​ടി. ത​ന്മൂ​ലം വാ​ണി​ജ്യ​ക​മ്മി മൂ​ന്നി​ര​ട്ടി​യാ​യി.

തു​ട​ർ​ച്ച​യാ​യ എ​ട്ടാം മാ​സ​മാ​ണു ക​യ​റ്റു​മ​തി വ​ർ​ധ​ന. ഏ​പ്രി​ലെ ക​യ​റ്റു​മ​തി ത​ലേ വ​ർ​ഷം ഏ​പ്രി​ലി​ലെ 2056.88 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 2463.51 കോ​ടി ഡോ​ള​റി​ലെ​ത്തി. ഇ​റ​ക്കു​മ​തി 2541.37 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 3788.43 കോ​ടി​യാ​യി. ക​മ്മി 484.48 കോ​ടി​യി​ൽ​നി​ന്ന് 1324.92 കോ​ടി ഡോ​ള​റാ​യി.


പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ൻ​ജി​നി​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ, ടെ​ക്സ്റ്റൈ​ൽ​സ് എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​യി​ലാ​ണു ഗ​ണ്യ​മാ​യ വ​ർ​ധ​ന. ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ക്ക് ഏ​പ്രി​ലി​ൽ 30 ശ​ത​മാ​നം അ​ധി​ക​ത്തു​ക വേ​ണ്ടി വ​ന്നു. ത​ലേ ഏ​പ്രി​ലി​ത് 565.6 കോ​ടി ഡോ​ള​റി​നു പ​ക​രം 735.97 കോ​ടി ഡോ​ള​ർ. സ്വ​ർ​ണം - ര​ത്നം ഇ​റ​ക്കു​മ​തി 123 കോ​ടി ഡോ​ള​റി​ൽ​നി​ന്നു 385 കോ​ടി ഡോ​ള​റി​ലേ​ക്കും കു​തി​ച്ചു.