എംപി3 യുഗം അവസാനിച്ചു!
എംപി3 യുഗം അവസാനിച്ചു!
Monday, May 15, 2017 11:05 AM IST
ബെർലിൻ: ഫ്രോ​ൺ​ഹോ​ഫ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​ർ​ക്യൂ​ട്ട്സ് നി​ർ​മി​ച്ച എം​പി3 ഫോ​ർ​മാ​റ്റ് ഒൗ​ദ്യോ​ഗി​ക​മാ​യി വി​ട​പ​റ​ഞ്ഞു. ന​ല്ല ശ​ബ്ദാ​നു​ഭ​വം ന​ല്കാ​ൻ ക​ഴി​യു​ന്ന എ​എ​സി ഫ​യ​ൽ ഫോ​ർ​മാ​റ്റി​ന് പ്രാ​ധാ​ന്യം ന​ല്കാ​ൻ​വേ​ണ്ടി​യാ​ണ് ക​മ്പ​നി എം​പി3 ഉ​പേ​ക്ഷി​ച്ച​ത്.

ലോ​ക​ത്ത് ഓ​ഡി​യോ ഫ​യ​ലു​ക​ൾ​ക്ക് ഏ​റ്റ​വും യോ​ജി​ച്ച ഫോ​ർ​മാ​റ്റ് ആ​യാ​ണ് എം​പി3 ക​ട​ന്നു​വ​ന്ന​തും പ്ര​ചാ​ര​ത്തി​ലാ​യ​തും. എം​പി3​യേ​ക്കാ​ളും മി​ക​ച്ച ശ​ബ്ദാ​നു​ഭ​വം ന​ല്കു​ന്ന എ​എ​സി അ​ത്ര പ്ര​ചാ​ര​ത്തി​ലാ​യി​ട്ടി​ല്ല. ഇ​താ​ണ് എം​പി3​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പേ​റ്റ​ന്‍റു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ൾ ക​മ്പ​നി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​റ്റ് ഓ​ഡിയോ ഫോ​ർ​മാ​റ്റു​ക​ൾ​ക്കൊ​ന്നും ഫ​യ​ലു​ക​ളു​ടെ പൂ​ർ​ണ​തോ​തി​ലു​ള്ള ഇ​ഫ​ക്ടു​ക​ൾ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യാ​ത്തി​ട​ത്താ​യി​രു​ന്നു എം​പി3 മു​ന്നി​ട്ടു​നി​ന്ന​ത്. ഏ​താ​യാ​ലും എം​പി3​ക്ക് പ​ക​രം പു​തി​യ ഫോ​ർ​മാ​റ്റ് ക​ട​ന്നു​വ​രു​ന്പോ​ൾ കൂ​ടു​ത​ൽ ശ​ബ്ദാ​നു​ഭ​വം ന​ല്കാ​ൻ ക​ഴി​യു​ന്ന​വ​ ത​ന്നെ​യാ​യി​രി​ക്കും.

എ​എ​സി

എ​എ​സി എ​ന്നാ​ൽ അ​ഡ്വാ​ൻ​സ്ഡ് ഓ​ഡി​യോ കോ​ഡിം​ഗ്. ഓ​ഡി​യോ ഫ​യ​ൽ രം​ഗ​ത്ത് വി​പ്ല​വക​ര​മാ​യ മാ​റ്റം സൃ​ഷ്ട​ിച്ചാ​യി​രു​ന്നു എ​എ​സി​യു​ടെ ക​ട​ന്നു​വ​ര​വ്. എ​പി3​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കൂ​ടു​ത​ൽ ശ​ബ്ദ​ഗു​ണം ന​ല്കാ​ൻ എ​എ​സി​ക്കു ക​ഴി​യും. ഇ​ന്ന് ലോ​ക​ത്ത് എ​ല്ലാ മൊ​ബൈ​ൽ നി​ർ​മാ​താ​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് എം​പി3 ഫോ​ർ​മാ​റ്റാ​ണ്. അ​തേ​സ​മ​യം, യു ​ട്യൂബ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ ക​മ്പ​നി​ക​ളി​ൽ മി​ക്ക​തും എ​എ​സി​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യി​ട്ടു​ണ്ട്.


എ​ംപി3 പൂ​ർ​ണ​മാ​യും അ​വ​സാ​നി​ച്ചോ?

തീ​ർ​ച്ച​യാ​യും ഇ​ല്ല. ഫ്രോ​ൺ​ഹോ​ഫ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എം​പി3​യു​ടെ ലൈ​സ​ൻ​സിം​ഗ് മാ​ത്ര​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തി​ന് എം​പി3 ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് അ​ർ​ഥ​മി​ല്ല. പ​തു​ക്കെ​പ്പ​തു​ക്കെ മാ​ത്ര​മേ ഇ​ല്ലാ​താ​കൂ. കാ​ര​ണം, ലോ​ക​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും എം​പി3 ഫ​യ​ലു​ക​ൾ ഇ​ന്നും വ​ള​രെ പ്ര​ചാ​ര​മു​ണ്ട്. എ​എ​സി​ക്ക് പ്ര​ധാ​ന്യം ന​ല്കാ​ൻ​വേ​ണ്ടി​ മാ​ത്ര​മാ​ണ് എം​പി3​യു​ടെ ലൈ​സ​ൻ​സിം​ഗ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഒ​രു യു​ഗ​ത്തി​ന്‍റെ അ​വ​സാ​നം

ഇ​ന്ന് ഓ​രോ വ്യ​ക്തി​യു​ടെ​യും ദി​ന​ച​ര്യ​യി​ൽ എം​പി3​ക്ക് വ​ള​രെ പ്ര​ധാ​ന്യ​മു​ണ്ട്. 90ക​ളു​ടെ അ​വ​സാ​നം ശ​ബ്ദ​മേ​ഖ​ല​യി​ൽ വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ച്ചാ​ണ് എ​പി3 ക​ട​ന്നു​വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഐ​പോ​ഡ് ഇ​റ​ക്കി​യ​പ്പോ​ൾ മ്യൂ​സി​ക്കി​നാ​യി ആ​പ്പി​ൾ എ​എ​സി ഫോ​ർ​മാ​റ്റ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.