ഷവോമിയുടെ റെഡ്മി 4 എത്തി
ഷവോമിയുടെ റെഡ്മി 4 എത്തി
Wednesday, May 17, 2017 11:20 AM IST
ന്യൂ​ഡ​ൽ​ഹി: ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ ത​ന്നെ സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മ​നം ക​വ​ര്‍ന്ന റെ​ഡ്മി 3യു​ടെ പു​തി​യ പ​തി​പ്പു​മാ​യി നി​ര്‍മാ​താ​ക്ക​ളാ​യ ഷ​വോ​മി എ​ത്തു​ന്നു. റെ​ഡ്മി 4 എ​ന്നാ​ണ് പു​തി​യ പ​തി​പ്പി​ന്‍റെ പേ​ര്. സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ൽ റെ​ഡ്മി 3നേ​ക്കാ​ള്‍ ഒ​രുപ​ടി മു​ന്നി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ത​ന്നെ നി​ര്‍മി​ക്കു​ന്ന റെ​ഡ്മി 4. എ​ന്നാ​ല്‍, മു​ന്‍ഗാ​മി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ഞ്ച് ഇ​ഞ്ച് ഡി​സ്പ്ലേ ത​ന്നെ​യാ​ണ് റെ​ഡ്മി നാ​ലി​ലും ഉ​പ​യോ​ഗി​ക്കു​ക.

റെ​ഡ്മി 4ന്‍റെ മ​റ്റു സ​വി​ശേ​ഷ​ത​ക​ള്‍ മെ​റ്റാ​ലി​ക് ബോ​ഡി ഡി​സൈ​ന്‍, ഒ​ക്ടാ കോ​ര്‍ ക്വാ​ല്‍കോം സ്‌​നാ​പ് ഡ്രാ​ഗ​ണ്‍ 435 പ്രോ​സ​സ​ര്‍, 4100 എം​എ​എ​ച്ച് ബാ​റ്റ​റി, 2/3/4 ജി ​റാം, 16/32/64 ജി​ബി സ്റ്റോ​റേ​ജ്, ഓ​ട്ടോ ഫോ​ക്ക​സിം​ഗും ഫു​ള്‍ എ​ച്ച്ഡി റി​ക്കാ​ര്‍ഡിം​ഗ് സം​വി​ധാ​ന​വു​മു​ള്ള 13 എം​പി റി​യ​ര്‍ കാ​മ​റ. 5എം​പി ഫ്ര​ണ്ട് കാ​മ​റ.


ആ​ന്‍ഡ്രോ​യി​ഡ് 6.0 വേ​ര്‍ഷ​നി​ല്‍ വി​പ​ണി​യി​ലെ​ത്തു​ന്ന റെ​ഡ്മി 4, ബീ​റ്റാ വേ​ര്‍ഷ​നാ​യ ആ​ന്‍ഡ്രോ​യി​ഡ് 7.0 യി​ലേ​ക്ക് അ​പ​ഗ്രേ​ഡ്‌​ ചെ​യ്യാ​നും സാ​ധി​ക്കും. മെ​റ്റ് ബ്ലാ​ക്, ഗോ​ള്‍ഡ​ന്‍ എ​ന്നീ നി​റ​ങ്ങ​ളി​ലി​ല്‍ വി​പ​ണ​യി​ല്‍ എ​ത്തു​ന്ന റെ​ഡ്മി 4ന്‍റെ വി​ല്പ​ന ആ​മ​സോ​ണ്‍, എം​ഐ ഇ​ന്ത്യ എ​ന്നീ ഓ​ണ്‍ലൈ​ന്‍ സ്‌​റ്റോ​റു​ക​ള്‍ മു​ഖേ​ന​യാ​ണ്. 6,999 രൂപ മു​ത​ലാ​ണ് വി​ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.