ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 12.38 കോ​ടി ലാ​ഭം
Wednesday, May 17, 2017 11:20 AM IST
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന് ഇ​​​ക്ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 12.38 കോ​​​ടി രൂ​​​പ ലാ​​​ഭം. മു​​​ൻ​​​വ​​​ർ​​​ഷം 209.45 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​മാ​​​യി​​​രു​​​ന്നു. തൊ​​​ട്ടു മു​​​മ്പു​​​ള്ള ര​​​ണ്ടു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ന​​​ഷ്ട​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ന​​​ഷ്ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണു ബാ​​​ങ്ക് മി​​​ക​​​ച്ച ലാ​​​ഭ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ലും സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലു​​​മു​​​ള്ള നി​​​ക്ഷേ​​​പം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 17 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 3325 കോ​​​ടി രൂ​​​പ​​​യാ​​​യി. ഇ​​​തു മൊ​​​ത്തം നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 29.44 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 94.07 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​ത്തു നേ​​​ടി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 3.28 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

പ​​​ലി​​​ശേ​​​ത​​​ര വ​​​രു​​​മാ​​​നം 111 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​തും പ്ര​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വ് 348.55 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ച​​​തും മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം നേ​​​ടാ​​​ൻ സ​​​ഹാ​​​യ​​​ക​​മാ​​​യി.

പ​​​ലി​​​ശേ​​​ത​​​ര വ​​​രു​​​മാ​​​നം 77 കോ​​​ടി രൂ​​​പ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ചെ​​​ല​​​വ് 378 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 305 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 332 കോ​​​ടി രൂ​​​പ​​​യാ​​​യി. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 193.19 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 166.48 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു. ചെ​​​ല​​​വ് - വ​​​രു​​​മാ​​​ന അ​​​നു​​​പാ​​​തം 99.14 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 98.95 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.

മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ പ​​​ര്യാ​​​പ്ത​​​ത 10.26 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ങ്ക് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 120 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക മൂ​​​ല​​​ധ​​​നം വ്യ​​​ക്തി​​​ഗ​​​ത നി​​​ക്ഷേ​​​പ​​​ത്തി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.