സൊ​മാ​ട്ടോ​യി​ൽ വ​ൻ ഹാ​ക്കിം​ഗ്
Thursday, May 18, 2017 11:29 AM IST
മും​​ബൈ: ഓ​​ൺ​​ലൈ​​ൻ സേ​​വ​​ന​​ദാ​​താ​​ക്ക​​ളാ​​യ സൊ​​മാ​​ട്ടോ​​യി​​ൽ വ​​ൻ ഹാ​​ക്കിം​​ഗ്. ക​​മ്പ​​നി​​യു​​ടെ ഡാ​​റ്റാ​​ബേ​​സി​​ല്‍​നി​​ന്ന് 1.7 കോ​​ടി പേ​​രു​​ടെ വ്യ​​ക്തി​​ഗ​​ത​​വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ർ​​ന്നു. സൊ​​മാ​​ട്ടോ വ​​ഴി ഭ​​ക്ഷ​​ണം ഓർ​​ഡ​​ർ‌​​ ചെ​​യ്ത​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ളാ​​ണു ചോ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. 1.7 കോ​​ടി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ യൂ​​സ​​ർ‌​​നെ​​യ്മും പാ​​സ്‌​‌വേ​​​ഡും ചോ​​ർ​​ന്ന​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ചു. പ​​ണ​​മി​​ട​​പാ​​ട് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ര്‍​ന്നി​​ട്ടി​​ല്ലെ​​ന്നു ക​​മ്പ​​നി പ​​റ​​യു​​ന്നു.​​ സൊ​​മാ​​ട്ടോ ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ര്‍ ഉ​​ട​​നെ പാ​​സ്‌വേ​​ഡ് റീ​​സെ​​റ്റ് ചെ​​യ്യാ​​ന്‍ ക​​മ്പ​​നി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.