റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി
Friday, May 19, 2017 11:25 AM IST
മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം മാ​ർ​ക്ക​റ്റിന്‍റെ 9.29 ശ​ത​മാ​നം വ​രി​ക്കാ​രു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​ർ ട്രാ​യി. ഫെ​ബ്രു​വ​രി​യി​ൽ 8.83 ശ​ത​മാ​ന​മാ​യി​രു​ന്നു ജി​യോ​യു​ടെ മാ​ർ​ക്ക​റ്റ് വി​ഹി​തം. മാ​ർ​ച്ചി​ൽ 58.39 ല​ക്ഷം വ​രി​ക്കാ​രെ ചേ​ർ​ക്കാ​ൻ ജി​യോ​ക്കാ​യി.

മാ​ർ​ക്ക​റ്റ് വി​ഹി​ത​ത്തി​ന്‍റെ 23.39 ശ​ത​മാ​നം വ​രി​ക്കാ​രു​ള്ള ഭാ​ര​തി എ​യ​ർ​ടെ​ൽ​ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. 17.87 ശ​ത​മാ​ന​വു​മാ​യി വോ​ഡ​ഫോ​ണും 16.70 ശ​ത​മാ​ന​വു​മാ​യി ഐ​ഡി​യ​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.