മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 46 ശ​ത​മാ​നം വ​ർ​ധ​ന
Friday, May 19, 2017 11:25 AM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ക​​ഴി​​ഞ്ഞ ​മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1,180 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യ​​​മു​​​ണ്ടാ​​​ക്കി. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 810 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 46 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യാ​​​ണി​​​തെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ മു​​​ത്തൂ​​​റ്റ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം 22 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 322 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. 2017 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ ചെ​​​റു​​​കി​​​ട വാ​​​യ്പ​​​ക​​​ളി​​​ൽ 2,899 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​ണ്ടാ​​യി. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 12 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​. മാ​​​ർ​​​ച്ച് 31 ലെ ​​​ക​​​ണ​​​ക്കു​​പ്ര​​​കാ​​​രം ക​​​ന്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ചെ​​​റു​​​കി​​​ട വാ​​​യ്പ​​​ക​​​ളു​​​ടെ ആ​​​കെ ആ​​​സ്തി 27,278 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

ഗ്രൂ​​​പ്പി​​​ന്‍റെ ആ​​​സ്തി​​​ക​​​ളി​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​ക​​​ളാ​​​ണു സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ പ​​​റ​​​ഞ്ഞു. വ​​​രും​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഗ്രൂ​​​പ്പി​​​ൽ സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ആ​​​സ്തി പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തും. ഹൗ​​​സിം​​​ഗ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി അ​​​തി​​​ന്‍റെ വാ​​​യ്പാ വി​​​ഹി​​​തം 441 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. ഇ​​​ത്ത​​​വ​​​ണ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് സ​​​ബ്സി​​​ഡി​​​യ​​​റി 11.4 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 567 കോ​​​ടി രൂ​​​പ​​​യി​​​ലെ​​ത്തി.
ശ്രീ​​​ല​​​ങ്ക​​​യി​​​ലു​​​ള്ള ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ​​ ക​​​ന്പ​​​നി​​​യു​​​ടെ വാ​​​യ്പ​​​ക​​​ളി​​​ൽ 26 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യു​​​ണ്ടാ​​​യി. മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ബെ​​​ൽ​​​സ്റ്റാ​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം ക​​​ന്പ​​​നി 64.60 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്തം കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ വാ​​​യ്പ​​​ക​​​ൾ 114 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 567 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ​​​ത്തു കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​വും കൈ​​​വ​​​രി​​​ച്ചു.

ഭ​​​വ​​​നനി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ മുത്തൂ​​​റ്റ് ഹോം ​​​ഫി​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ ക​​​ന്പ​​​നി​​​ക്കു​​​ള്ള ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്തം 79 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് 88.27 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ന്പ​​​നി​​​യു​​​ടെ വാ​​​യ്പാവി​​​ത​​​ര​​​ണം 409 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യോ​​​ടെ 441 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

2017 മാ​​​ർ​​​ച്ച് 31 ൽ ​​​ക​​​ന്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ൾ 27,278 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 2017 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ ആ​​​കെ വ​​​രു​​​മാ​​​നം 5,747 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ജോ​​​ർ​​​ജ് തോ​​​മ​​​സ് മു​​​ത്തൂ​​​റ്റ്, ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് മു​​​ത്തൂ​​​റ്റ്, ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ല​​​ക്സാ​​​ണ്ട​​​ർ ജോ​​​ർ​​​ജ് മു​​​ത്തൂ​​​റ്റ്, സി​​​ജി​​​എം കെ.​​ആ​​​ർ. ബി​​​ജിമോ​​​ൻ, സി​​​എ​​​ഫ്ഒ ഉ​​​മ്മ​​​ൻ കെ. ​​​മാ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.