ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
Monday, May 22, 2017 11:23 AM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല​യി​ൽ കു​റ​വു​ണ്ടാ​കും. ചെ​റുകാ​റു​ക​ൾ​ക്ക് 1.2 ശ​ത​മാ​നം കു​റ​യു​ന്പോ​ൾ എ​സ്‌​യു​വി​ക​ൾ​ക്ക് 12.3 ശ​ത​മാ​നം വ​രെ വി​ല കു​റ​യും.

വ​ലി​യ കാ​റു​ക​ൾ​ക്ക് ആ​റു ശ​ത​മാ​നം വി​ല കു​റ​യും.മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ (ടൂ​വീ​ല​ർ അ​ട​ക്കം) 28 ശ​ത​മാ​നം ജി​എ​സ്ടി ഉ​ള്ള വി​ഭാ​ഗ​ത്തി​ലാ​ണു വ​രു​ന്ന​ത്. ഇ​തി​നു പു​റ​മേ ഒ​ന്നു മു​ത​ൽ 15 ശ​ത​മാ​നം വ​രെ​യു​ള്ള സെ​സും ഏ​ർ​പ്പെ​ടു​ത്തി.

1200 സി​സി​യി​ൽ താ​ഴെ​ നാ​ലു മീ​റ്റ​റി​ൽ കു​റ​വ് നീ​ള​മു​ള്ള പെ​ട്രോ​ൾ കാ​റു​ക​ൾ​ക്ക് ഒ​രു ശ​ത​മാ​ന​മാ​ണു സെ​സ്. 1500 സി​സി​യി​ൽ താ​ഴെ​യു​ള്ള ഡീ​സ​ൽ കാ​റു​ക​ൾ​ക്ക് മൂ​ന്നു ശ​ത​മാ​നം സെ​സ് ന​ൽ​ക​ണം. 1500 സി​സി​ക്കു മു​ക​ളി​ലു​ള്ള കാ​റു​ക​ളും എ​സ്‌​യു​വി​ക​ളും 15 ശ​ത​മാ​നം സെ​സ് ന​ൽ​ക​ണം. ഇ​വ ചേ​രു​ന്പോ​ൾ ചെ​റുകാ​റു​ക​ൾ​ക്ക് 29ഉം ​മ​റ്റു​ള്ള​വ​യ്ക്കു 48ഉം ​ശ​ത​മാ​ന​മാ​കും നി​കു​തി. ചെ​റുകാ​റു​ക​ൾ ഇ​പ്പോ​ൾ കേ​ന്ദ്ര എ​ക്സൈ​സ് ഡ്യൂ​ട്ടി​യും കേ​ന്ദ്ര വി​ൽ​പ്പ​ന​നി​കു​തി​യും സം​സ്ഥാ​ന വാ​റ്റും സെ​സും അ​ട​ക്കം 30.2 ശ​ത​മാ​നം നി​കു​തി ന​ൽ​കു​ന്നു​ണ്ട്. എ‍സ്‌​യു​വി​ക​ൾ​ക്ക് 55.3 ശ​ത​മാ​നം വ​രും നി​കു​തി. നി​കു​തി​ലാ​ഭം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കാ​ൻ ക​ന്പ​നി​ക​ൾ ത​യാ​റാ​കു​മോ എ​ന്ന​താ​ണു ചോ​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.