ഇന്ധനവിപണിയിൽ പിടിമുറുക്കാൻ റിലയൻസ്
ഇന്ധനവിപണിയിൽ പിടിമുറുക്കാൻ റിലയൻസ്
Thursday, June 15, 2017 11:53 AM IST
മും​ബൈ: ഇ​ന്ധ​ന ചി​ല്ല​റവി​പ​ണി​യി​ൽ വീ​ണ്ടും നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങാ​ൻ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്. റി​ല​യ​ൻ​സി​ന്‍റെ വി​ദേ​ശ പ​ങ്കാ​ളി ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യ​വും ഇ​തി​ന് സ​ന്ന​ദ്ധ​ത​യ​റി​യി​ച്ചി​ട്ടു​ണ്ട്. ബി​പി സി​ഇ​ഒ ബോ​ബ് ഡൂ​ഡ്‌​ലി​യും റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യും പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ഥാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ഒ​ന്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് ചി​ല്ല​റ ഇ​ന്ധ​ന​വി​പ​ണി​യി​ലേ​ക്ക് റി​ല​യ​ൻ​സ് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന​ത്. 2008ൽ ​ക്രൂ​ഡ് വി​ല 158 ഡോ​ള​റി​ൽ നി​ന്ന​പ്പോ​ൾ ക​മ്പ​നി​യു​ടെ നി​ര​വ​ധി പ​ന്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു.


ദി​വ​സേ​ന​യു​ള്ള വി​ല​മാ​റ്റം രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ചി​ല്ല​റ​വി​ല്പ​ന​യി​ലേ​ക്ക് വീ​ണ്ടും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ആ​ർ​ഐ​എ​ൽ പ​ദ്ധ​തി​യി​ടു​ന്ന​ത്. റി​ല​യ​ൻ​സി​നെ സ​ഹാ​യി​ക്കാ​ൻ ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യ​വും മു​ന്നി​ലു​ണ്ടാ​വും. 2021ലോ 2022​ലോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കുന്ന എ​ണ്ണ​പ്പാ​ട​ങ്ങ​ൾ ഇ​രു ക​മ്പ​നി​ക്കു​മാ​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ നി​ലവ​ച്ച് ഇ​ന്ധ​ന​വി​പ​ണി​യി​ൽ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കാ​ൻ ഈ ​എ​ണ്ണ​പ്പാ​ട​ങ്ങ​ൾ റി​ല​യ​ൻ​സി​നെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.