ടാറ്റാ മോട്ടോഴ്സിൽ ടാറ്റാ സ്റ്റീലിനുള്ള ഓഹരികൾ ടാറ്റാ സൺസ് ഏറ്റെടുക്കും
Saturday, June 17, 2017 11:29 AM IST
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സി​ൽ ടാ​റ്റാ സ്റ്റീ​ലി​നു​ള്ള ഓ​ഹ​രി​ക​ൾ മാ​തൃക​മ്പ​നി​യാ​യ ടാ​റ്റാ സ​ൺ​സ് ഏ​റ്റെ​ടു​ക്കും. ഈ ​മാ​സം 23നു ​ശേ​ഷം കൈ​മാ​റ്റ​മു​ണ്ടാ​യേ​ക്കും. 8.36 കോ​ടി ഓ​ഹ​രി​ക​ളാ​ണ് ടാ​റ്റാ സ​ൺ​സ് ഏ​റ്റെ​ടു​ക്കു​ക. ഏ​റ്റെ​ടു​ക്ക​ൽ ദി​ന​ത്തി​ലെ വി​ല വ​ച്ചാ​യി​രി​ക്കും ഏ​റ്റെ​ടു​ക്ക​ലെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ഓ​ഹ​രിവി​പ​ണി വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ 455.75 രൂ​പ​യാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഓ​ഹ​രി​ക്ക്.


മാ​ർ​ച്ചി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ടാ​റ്റാ സ​ൺ​സി​ന് 28.71 ശ​ത​മാ​ന​വും ടാ​റ്റാ സ്റ്റീ​ലി​ന് 2.9 ശ​ത​മാ​ന​വും ഓ​ഹ​രി​ക​ളാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.