ജിഎസ്ടിയെ സ്വാഗതം ചെയ്ത് സംഘടനകൾ‌
Monday, July 10, 2017 11:38 AM IST
കോ​ട്ട​യം: ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ന്ത്യ​ൻ റ​ബ​ർ ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ. വാ​റ്റി​ലെ അ​ഞ്ചു ശ​ത​മാ​നം നി​കു​തി ജി​എ​സ്ടി​യി​ലും നി​ല​നിർത്തി​യ​തി​ലും ക​യ​റ്റു​മ​തി നൂലാ​മാ​ല​ക​ൾ ഒ​ഴി​വാ​ക്കി​യ​തും വ്യാ​പാ​രി​ക​ൾ​ക്ക് ആശ്വാ​സ​ക​ര​മാ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ര​ിശും​മൂ​ട്ടി​ൽ പറഞ്ഞു.

കോ​ട്ട​യം: സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി. ജി​എ​സ്ടി​യു​ടെ പേ​രി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പു സ​മ​രം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു മാ​ത്രം ക​ട​ക​ള​ട​ച്ചു പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് വി​വേ​ക​ശൂ​ന്യ​മാ​ണെന്നു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒൗ​സേ​പ്പ​ച്ച​ൻ ത​ക​ടി​യേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. മ​ണി എ​ന്നി​വ​ർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.