പലചരക്കു സാധനങ്ങൾ സംഭരിക്കാനും വിൽക്കാനും ആമസോണിന് അനുമതി
പലചരക്കു സാധനങ്ങൾ സംഭരിക്കാനും വിൽക്കാനും ആമസോണിന് അനുമതി
Tuesday, July 11, 2017 11:51 AM IST
മും​ബൈ: ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ആ​മ​സോ​ണി​ന് ഇ​ന്ത്യ​യി​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും വി​ൽ​ക്കാ​നും അ​നു​മ​തി ല​ഭി​ച്ചു. ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​മ​സോ​ൺ പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളി​ലേ​ക്ക് വി​പ​ണി വി​പു​ലീ​ക​രി​ക്കു​ന്ന​ത്. 50 കോ​ടി ഡോ​ള​ർ ഭ​ക്ഷ്യോ​ത്പ​ന്ന മേ​ഖ​ല​യി​ലേ​ക്ക് ആ​മ​സോ​ൺ നി​ക്ഷേ​പി​ക്കും. മു​ന്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 500 കോ​ടി ഡോ​ള​ർ നി​ക്ഷേ​പ​ത്തി​ലാ​ണ് ഇ​തും ഉ​ൾ​പ്പെ​ടു​ക.


ഓ​ർ​ഡ​ർ ചെ​യ്യു​ന്ന അ​ന്നു​ത​ന്നെ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ബി​ഗ് ബ​സാ​ർ, സ്റ്റാ​ർ ബ​സാ​ർ, ഹൈ​പ്പ​ർ​സി​റ്റി തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ റീ​ടെ​യ്‌​ല​ർ​മാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.