വാടകത്തുക 20 ലക്ഷം കടന്നാൽ ജിഎസ്ടി
വാടകത്തുക 20 ലക്ഷം  കടന്നാൽ ജിഎസ്ടി
Tuesday, July 11, 2017 11:51 AM IST
ന്യൂ​ഡ​ൽ​ഹി: 20 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ട​ക ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ച​ര​ക്കു - സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ല്ക​ണം. 20 ല​ക്ഷം രൂ​പ​യി​ല​ധി​ക​മാ​യാ​ൽ ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​ൻ എ​ടു​ത്തു നി​കു​തി ന​ല്ക​ണം.

വ്യാ​പാ​ര​മോ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മോ അ​ട​ക്ക​മു​ള്ള വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു കെ​ട്ടി​ടം ന​ൽ​കി​യാ​ൽ മാ​ത്രം മ​തി ജി​എ​സ്ടി. താ​മ​സ​ത്തി​നാ​യി ന​ല്കി​യാ​ൽ നി​കു​തി വേ​ണ്ട.
ജി​എ​സ്ടി സം​ബ​ന്ധി​ച്ച മാ​സ്റ്റ​ർ ക്ലാ​സി​ൽ കേ​ന്ദ്ര റ​വ​ന്യൂ സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധ്യ വി​ശ​ദീ​ക​രി​ച്ച​താ​ണി​ത്.

50,000 രൂ​പ​ വ​രെ സ​മ്മാ​നം നി​കു​തിവി​ധേ​യ​മ​ല്ല

തൊ​ഴി​ലു​ട​മ ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്ന സ​മ്മാ​ന​ങ്ങ​ൾ വ​ർ​ഷം 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ആ​യാ​ൽ മാ​ത്ര​മേ ജി​എ​സ്ടി ബാ​ധ​ക​മാ​കൂ. തൊ​ഴി​ൽ കോൺ​ട്രാ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​ട​മ ന​ല്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും (ക്ല​ബ് അം​ഗ​ത്വം, ഹെ​ൽ​ത്ത് ക്ല​ബ് ഫീ​സ് മു​ത​ലാ​യ​വ) ജി​എ​സ്ടി​യി​ൽ വ​രി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കു സൗ​ജ​ന്യ പാ​ർ​പ്പി​ടം ന​ല്കി​യാ​ലും ജി​എ​സ്ടി ഇ​ല്ല.

കാ​ലി - കോ​ഴി - മ​ത്സ്യ​ തീ​റ്റ​കൾക്കു ജി​എ​സ്ടി ഇ​ല്ല

കാ​ലി​ക​ൾ, കോ​ഴി​ക​ൾ, മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള തീ​റ്റ​യ്ക്ക് ജി​എ​സ്ടി ഇ​ല്ല. എ​ന്നാ​ൽ പ​ട്ടി​ക്കും പൂ​ച്ച​യ്ക്കു​മു​ള്ള തീ​റ്റ​യ്ക്കു 18 ശ​ത​മാ​നം ജി​എ​സ്ടി ഉ​ണ്ട്.


ചി​ല​ർ കാ​ലി - കോ​ഴി - മ​ത്സ്യ തീ​റ്റ​ക​ൾ​ക്കും 18 ശ​ത​മാ​നം നി​കു​തി ഉ​ള്ള​താ​യി പ​റ​യു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് മാ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​യു​ടെ കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്‌​ട​ർ നി​തി​ൻ കു​ൽ​ക്ക​ർ​ണി പ​റ​ഞ്ഞു. പെ​റ്റ് ഫു​ഡ് മാ​ത്ര​മേ 18 ശ​ത​മാ​നം നി​കു​തി​യി​ൽ വ​രൂ. മ​റ്റു വ​ള​ർ​ത്തുജീ​വി​ക​ൾ​ക്കു​ള്ള തീ​റ്റ​യ്ക്കു നി​കു​തി ഇ​ല്ല.

എ​ൽ​ഇ​ഡി ബ​ൾ​ബ് വി​ല ​കൂ​ടും

ജി​എ​സ്ടി കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ജാ​ലാ സ്കീ​മി​ലു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബി​നും ഫാ​നി​നും വി​ല​കൂ​ട്ടും. ട്യൂ​ബി​നു വി​ല കു​റ​യും. 12 ശ​ത​മാ​ന​മാ​ണ് എ​ൽ​ഇ​ഡി ബ​ൾ​ബി​നു ജി​എ​സ്ടി. ഫാ​നി​ൽ 28 ശ​ത​മാ​ന​വും.

ഒ​ന്പ​തു വാ​ട്ടി​ന്‍റെ ബ​ൾ​ബി​നു വി​ല 70 രൂ​പ​യാ​യി കൂ​ടും. 20 വാ​ട്ട് ട്യൂ​ബി​ന്‍റെ വി​ല 230 രൂ​പ​യി​ൽനി​ന്ന് 220 രൂ​പ​യി​ലേ​ക്കു കു​റ​യും. 50 വാ​ട്ടി​ന്‍റെ ഫൈ​വ് സ്റ്റാ​ർ ഫാ​നി​ന് 1150 രൂ​പ​യി​ൽനി​ന്ന് 1200 രൂ​പ​യാ​കും.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ് (ഇ​ഇ​എ​സ്എ​ൽ) ആ​ണ് ഉ​ജാ​ലാ സ്കീം ​ന​ട​പ്പാ​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ൾ കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കി​യാ​ൽ 18001803580 എ​ന്ന ഹെ​ൽ​പ്‌​ലൈ​ൻ ന​ന്പ​രി​ലോ ഇ​ഇ​എ​സ്എ​ലി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലോ പ​രാ​തി​പ്പെ​ട​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.