വ്യവസായ വളർച്ച മന്ദം; ചില്ലറവിലയിൽ ആശ്വാസം
Wednesday, July 12, 2017 11:37 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ വി​ല​ക്ക​യ​റ്റം ജൂ​ണി​ൽ 1.54 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണു. അ​തേ​സ​മ​യം മേ​യ് മാ​സ​ത്തെ വ്യ​വ​സാ​യ ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച വെ​റും 1.7 ശ​ത​മാ​ന​മാ​യി ഇ​ടി​ഞ്ഞു.
വി​ല​ക്ക​യ​റ്റ​ത്തി​ലെ താ​ഴ്ച ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും വ്യ​വ​സാ​യ ഉ​ൽ​പാ​ദ​ന​ത്തി​ലെ ത​ള​ർ​ച്ച ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു.

ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക (സി​പി​ഐ) പ്ര​കാ​ര​മു​ള്ള വി​ല​ക്ക​യ​റ്റം ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ 1.59 ശ​ത​മാ​ന​വും ന​ഗ​ര​മേ​ഖ​ല​യി​ൽ 1.41 ശ​ത​മാ​ന​വു​മാ​ണ്. മേ​യ് മാ​സ​ത്തി​ൽ 2.18ഉം ​ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ 5.77ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു ചി​ല്ല​റ വി​ല​ക്ക​യ​റ്റം.


മ​ത്സ്യം, മാം​സം, മു​ട്ട, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യ്ക്കു വി​ല കൂ​ടി​യ​പ്പോ​ൾ പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കു വി​ല താ​ണു.

വ്യ​വ​സാ​യ ഉ​ൽ​പാ​ദ​ന​വ​ള​ർ​ച്ച ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ എ​ട്ടു ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഏ​പ്രി​ലി​ൽ​പോ​ലും 2.79 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ഏ​പ്രി​ൽ-​മേ​യ് കാ​ല​ത്തെ വ​ള​ർ​ച്ച 2.3 ശ​ത​മാ​നം മാ​ത്രം. ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, വൈ​ദ്യു​ത​സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലാ​ണു വ​ലി​യ വീ​ഴ്ച ഉ​ണ്ടാ​യ​ത്.