ടൊയോട്ടാ കണക്ട് അവതരിപ്പിച്ചു
Wednesday, July 12, 2017 11:37 AM IST
ന്യൂ​​ഡ​​ൽ​​ഹി: ടൊ​​​യോ​​​ട്ട കി​​​ർ​​​ലോ​​​സ്ക​​​ർ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ ഉ​​​പ​​​യോ​​​ക്തൃ സ​​​ഹാ​​​യ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ ടൊ​​​യോ​​​ട്ട ക​​​ണ​​​ക്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. നാ​​​വി​​​ഗേ​​​ഷ​​​ൻ, സ​​​ർ​​​വീ​​​സ് ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ൽ, റോ​​​ഡ്സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ൻ​​​സ് തു​​​ട​​​ങ്ങി വാ​​​ഹ​​​ന​​​യു​​​ട​​​മ​​​യ്ക്ക് ഏ​​​തു ഘ​​​ട്ട​​​ത്തി​​​ലും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ആ​​​പ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. എെ​​​ഒ​​എ​​​സ്, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​പ്പി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ടൊ​​​യോ​​​ട്ട​​​യു​​​ടെ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​ക്കും ല​​​ഭ്യ​​​മാ​​​കും.


ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഈ ​​​ആ​​​പ്പി​​​ലൂ​​​ടെ 24 മ​​​ണി​​​ക്കൂ​​​റും ക​​​ന്പ​​​നി​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടാം.​ ഓ​​​ഫ് ലൈ​​​ൻ 3ഡി ​​മാ​​​പ്പ്, സ്പീ​​​ഡ് ലി​​​മി​​​റ്റ് ഡി​​​സ്പ്ലേ, ജം​​​ഗ്ഷ​​​നു​​​ക​​​ളു​​​ടെ വ​​ലി​​യ ചി​​​ത്ര​​​ങ്ങ​​​ൾ, റി​​​യ​​​ൽ ടൈം ​​​ട്രാ​​​ഫി​​​ക് അ​​​പ്ഡേ​​​റ്റ്സ്, സ​​​മാ​​​ന്ത​​​ര പാ​​ത​​ക​​ളു​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ആ​​​പ്പി​​​ലു​​​ണ്ടാ​​​കും. സ​​​മാ​​​ന​​​മാ​​​യ ആ​​​പ് ഇ​​​ന്ത്യ​​​യി​​​ൽ ഹോ​​​ണ്ട​​​യ്ക്കും മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര​​​യ്ക്കും നി​​​ല​​​വി​​​ലു​​​ണ്ട്.