പ്രകാശം അസ്തമിച്ച് വിപ്രോ
Wednesday, July 12, 2017 11:37 AM IST
ബം​​​ഗ​​​ളൂ​​​രു:​ വി​​​പ്രോ ക​​​ൺ​​​സ്യൂ​​​മ​​​ർ കെ​​​യ​​​ർ ആ​​​ൻ​​​ഡ് ലൈ​​​റ്റിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ മൈ​​​സൂ​​​രു യൂ​​​ണി​​​റ്റ് അ​​​ട​​​ച്ചുപൂ​​​ട്ടു​​​ന്നു. എ​​​ൽ​​​ഇ​​​ഡി സാ​​​ങ്കേ​​​തി​​​കവി​​​ദ്യ പ്ര​​​ചാ​​​രം നേ​​​ടി​​​യ​​​തോ​​​ടെ, ക​​​ന്പ​​​നി പ്ര​​​ധാ​​​ന​​​മാ​​​യും നി​​​ർ​​​മി​​​ക്കു​​​ന്ന സി​​​എ​​​ഫ്എ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രി​​​ട്ട വി​​​പ​​​ണി​​​മാ​​​ന്ദ്യ​​​മാ​​​ണ് നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്താ​​​ൻ ക​​​ന്പ​​​നി​​​യെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് സി​​​എ​​​ഫ്എ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യും പു​​​റ​​​ത്താ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.​ ക​​​ന്പ​​​നി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന കാ​​​ര്യം ര​​​ണ്ടു മാ​​​സം മു​​​ന്പുത​​​ന്നെ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഥോ​​റി​​​റ്റി​​​ക​​​ളെ​​​യും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ച​​​താ​​​യി വി​​പ്രോ വ്യ​​ക്ത​​മാ​​ക്കി.


ക​​​ന്പ​​​നി​​​യി​​​ലെ 84 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഈ ​​​വ​​​ർ​​​ഷ​​മാ​​ദ്യംത​​​ന്നെ വി​​ആ​​ർ​​എ​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​ ഉ​​ത്പാ​​​ദ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ച്ചും മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക​​​ന്പ​​​നി.​ ഇ​​​നി​​​യും തു​​​ട​​​ർ​​​ന്നാ​​​ൽ ന​​​ഷ്ടം കൂ​​​ടു​​​ക​​​യേ​​​യു​​​ള്ളു എ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് അ​​ട​​ച്ചു​​പൂ​​ട്ടു​​ന്ന​​തെ​​ന്നു വി​​​പ്രോ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.