യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം സമ്മാനിച്ചു
യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം സമ്മാനിച്ചു
Thursday, July 13, 2017 9:24 AM IST
ലണ്ടൻ: ബ്രിട്ടൻ സാന്പത്തിക വ്യാപാര തൊഴിൽ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരമായ ക്വീൻസ് അവാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിച്ചു.

ലുലു ഗ്രൂപ്പിന്‍റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്‍റർനാഷണലിന്‍റെ പ്രവർത്തന മികവു കണക്കിലെടുത്താണ് പുരസ്കാരം. അവാർഡ് സമർപ്പണത്തോടനുബന്ധിച്ച് എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ചു നൽകിയ സ്വീകരണത്തിലും യൂസഫലി സംബന്ധിച്ചു. ബ്രിട്ടണിൽ ലുലു ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ യൂസഫലി രാജ്ഞിയെ ധരിപ്പിച്ചു.

ബർമിംഗ്ഹാം സിറ്റി കൗണ്‍സിൽ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോർഡ് ലെഫ്റ്റനന്‍റ് ജോണ്‍ ക്രാബ് ട്രീയാണ് ക്വീൻസ് അവാർഡ് പുരസ്കാരം സമ്മാനിച്ചത്. ബർമിംഗ്ഹാം മേയർ ആനി അണ്ടർവുഡ്, വാണിജ്യവകുപ്പ് അണ്ടർ സെക്രട്ടറി ക്രിസ്റ്റൽ ഹാമിൽട്ടൻ പാർലമെന്‍റ് അംഗം ഖാലിദ് മുഹമ്മദ്, വ്യവസായരംഗത്തെ പ്രമുഖർ എന്നിവരടക്കം നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

രാജ്ഞിയുടെ ജ·ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്തി തെരേസ മേയ് നൽകിയ സ്ഥാപനങ്ങളുടെ പട്ടികയ്ക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്. ഇതാദ്യമായാണ് മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് വ്യാപാരരംഗത്ത് ബ്രിട്ടണിലെ ഉന്നത ബഹുമതി ലഭിക്കുന്നത്.


ബ്രിക്സിറ്റിനുശേഷം ബ്രിട്ടണിൽ കൂടുതൽ നിക്ഷേപവസരങ്ങളാണ് വിവിധ മേഖലകളിൽ നിലനിൽക്കുന്നതെന്ന് വ്യാപാര അണ്ടർ സെക്രട്ടറി ക്രിസ്റ്റൽ ഹാമിൽട്ടണ്‍ അവാർഡ് ചടങ്ങിൽ അറിയിച്ചു. ബ്രിട്ടനിൽ നിക്ഷേപമിറക്കുന്ന വ്യവസായികൾക്ക് സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്നും അവർ പറഞ്ഞു.

ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരങ്ങളിലെന്ന് ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇത്തരം ഒരു ബഹുമതി ബ്രിട്ടനിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ബ്രിട്ടന്‍റെ സാന്പത്തിക മേഖലയ്ക്ക് തങ്ങളുടെതായ നൂതന സംഭാവനകൾ നൽകാൻ പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിൽ 2,100 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളിൽ ലുലു നടത്തിയിട്ടുള്ളതെന്ന് യൂസഫലി വ്യക്തമാക്കി. 300 കോടി രൂപ മുതൽ മുടക്കിൽ ബർമിംഗ്ഹാം സിറ്റി കൗണ്‍സിൽ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് സോണിൽ അനുവദിച്ച 11.20 ഏക്കർ സ്ഥലത്ത് അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. സ്കോട്ട്ലാൻഡ് യാർഡ് പൈതൃക മന്ദിര, ഈസ്റ്റ് ഇന്ത്യ കന്പനി എന്നിവയിലാണ് ലുലു ഗ്രൂപ്പിന്‍റെ ബ്രിട്ടനിൽ മുതൽ മുടക്കിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.