വ്യാ​പാ​രി​ക​ളു​ടെ ജി​എ​സ്ടി ന​മ്പ​ർ വെ​ബ്സൈ​റ്റിൽ പ​രി​ശോ​ധി​ക്കാം
Thursday, July 13, 2017 12:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ജി​​​എ​​​സ്ടി ന​​​മ്പ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലെ "ട്രാ​​​ക്ക് പ്രൊ​​​വി​​​ഷ​​​ണ​​​ൽ ഐ​​​ഡി' എ​​​ന്ന ലി​​​ങ്കി​​​ൽ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ട്രാ​​​ക്ക് പ്രൊ​​​വി​​​ഷ​​​ണ​​​ൽ ഐ​​​ഡി എ​​​ന്ന ലി​​​ങ്കി​​​ൽ വ്യാ​​​പാ​​​രി​​​യു​​​ടെ പ​​​ഴ​​​യ ടി​​​ൻ ന​​​മ്പ​​​ർ ന​​​ല്​​​കി​​​യാ​​​ൽ നി​​​ല​​​വി​​​ലെ ജി​​​എ​​​സ്ടി ന​​​മ്പ​​​ർ ല​​​ഭി​​​ക്കും.

ജി​​​എ​​​സ്ടി മൈ​​​ഗ്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മൂ​​​ന്നു മാ​​​സം സ​​​മ​​​യം കൂ​​​ടി വ്യാ​​​പാ​​രി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ അ​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ന​​​ല്​​​കി​​​യി​​​ട്ടു​​​ള്ള പ്രൊ​​​വി​​​ഷ​​​ണ​​​ൽ ഐ​​​ഡിത​​​ന്നെ ജി​​​എ​​​സ്ടി ന​​മ്പ​​​റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച് വ്യാ​​​പാ​​​രം ന​​​ട​​​ത്താം. എ​​​ന്നാ​​​ൽ, ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ൽ, ബ്രാ​​​ഞ്ച്, ഗോ​​​ഡൗ​​​ണ്‍ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ലു​​​ക​​​ൾ പോ​​​ലു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ വ്യാ​​പാ​​രി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ജി​​​എ​​​സ്ടി മൈ​​​ഗ്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.