വാണിജ്യ കമ്മി 50% കൂടി
Friday, July 14, 2017 11:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജൂ​​​ണി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി 4.39 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച​​​പ്പോ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി 19 ശ​​​ത​​​മാ​​​നം കു​​​തി​​​ച്ചു. ഇ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി വാ​​​ണി​​​ജ്യ​​​ക​​​മ്മി 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1296 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി. ക​​​യ​​​റ്റു​​​മ​​​തി 2356 കോ​​​ടി ഡോ​​​ള​​​റും ഇ​​​റ​​​ക്കു​​​മ​​​തി 3652 കോ​​​ടി ഡോ​​​ള​​​റു​​​മാ​​​യി​​​രു​​​ന്നു.

സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി ജൂ​​​ണി​​​ൽ ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യാ​​​യി. ത​​​ലേ ജൂ​​​ണി​​​ലെ 120 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ്ഥാ​​​ന​​​ത്ത് 245 കോ​​​ടി ഡോ​​​ള​​​ർ. ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി 12 ശ​​​ത​​​മാ​​​നം കൂ​​​ടി 812 കോ​​​ടി ഡോ​​​ള​​​റാ​​​യി.


ഏ​​​പ്രി​​​ൽ-​​​ജൂ​​​ൺ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി 10.57 ശ​​​ത​​​മാ​​​നം കൂ​​​ടി 7221 കോ​​​ടി ഡോ​​​ള​​​റാ​​​യി. ഇ​​​റ​​​ക്കു​​​മ​​​തി 33 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 11220 കോ​​​ടി ഡോ​​​ള​​​റാ​​​യി. 4000 കോ​​​ടി ഡോ​​​ള​​​റാ​​​ണു ക​​​മ്മി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.