സ്വ​ർ​ണ​ത്തി​ന് ഒ​രേ വില നടപ്പാക്കണം: എം.​പി.​ അ​ഹ​മ്മ​ദ്
Friday, July 14, 2017 11:32 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം സ്വ​​​ർ​​​ണ​​​ത്തി​​​ന് ഒ​​​രൊ​​​റ്റ വി​​​ല നി​​​ശ്ച​​​യി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി.​ അ​​​ഹ​​​മ്മ​​​ദ്. ഈ ​​​രം​​​ഗ​​​ത്തെ അ​​​ഴി​​​മ​​​തി​​​ക​​​ൾ ത​​​ട​​​യാ​​​നു​​​ള്ള പോം​​​വ​​​ഴി​​​യാ​​​ണി​​​ത്.

സ്വ​​​ർ​​​ണ​​​വി​​​ല എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രേ നിരക്കല്ല. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ജി​​​എ​​​സ്ടി അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം ല​​​ഭ്യ​​​മാ​​​കണം. ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി, രാ​​​ജ്യാ​​​ന്ത​​​ര വി​​​ല, രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക്, ജി​​​എ​​​സ്ടി എ​​​ന്നിവ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം വി​​​ല ഏ​​​കീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തിനു സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ളും കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​വി​​​ധാ​​​നം വേണം.

ക​​​രി​​​ഞ്ച​​​ന്ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി ആ​​​ഭ​​​ര​​​ണ​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് ലൈ​​​സ​​​ൻ​​​സ്, മോ​​​ണി​​​റ്റ​​​റിം​​​ഗ്, ഹാ​​​ൾ​​​മാ​​​ർ​​​ക്ക്, യു​​​ണി​​​ക് ഐ​​​ഡി, ഓ​​​ണ്‍​ലൈ​​​ൻ ട്രാ​​​ക്കിം​​​ഗ് എ​​​ന്നീ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ബി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ചോ​​​ദി​​​ച്ച് വാ​​​ങ്ങു​​​ന്ന സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​വും ഉ​​​ണ്ടാ​​​ക​​​ണമെന്നും അദ്ദേഹം പറഞ്ഞു.