ആ​ദ്യ സൗ​രോ​ർ​ജ ട്രെ​യി​ൻ പുറത്തിറക്കി
ആ​ദ്യ സൗ​രോ​ർ​ജ ട്രെ​യി​ൻ പുറത്തിറക്കി
Friday, July 14, 2017 11:32 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കി​രീ​ട​ത്തി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽകൂ​ടി. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പാ​ള​ങ്ങ​ളി​ലൂ​ടെ ഇ​നി സൗ​രോ​ർ​ജ ട്രെ​യി​നും കു​തി​ച്ചു​പാ​യും. രാ​ജ്യ​ത്തെ ആ​ദ്യ സോ​ളാ​ർ ഡീ​സ​ൽ മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് (ഡെ​മു) ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി. ചെ​ന്നൈ​യി​ലെ കോ​ച്ച് ഫാ​ക്ട​റി​യി​ൽ നി​ർ​മി​ച്ച ട്രെ​യി​നി​ന് 25 വ​ർ​ഷ​ത്തെ ആ​യു​സാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ കോ​ച്ചി​ലും 89 പേ​ർ​ക്കു വീ​തം യാ​ത്ര ചെ​യ്യാം. ഇ​ന്നു മു​ത​ൽ സൗ​രോ​ർ​ജ ട്രെ​യി​ൻ ഒൗ​ദ്യോ​ഗി​ക​മാ​യി യാ​ത്ര തു​ട​ങ്ങും.

പ​ത്തു കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ൽ ര​ണ്ടെണ്ണം മോ​ട്ടോ​ർ കോ​ച്ചു​ക​ളും ശേ​ഷി​ക്കു​ന്ന എ​ട്ടെ​ണ്ണം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള​തുമാ​ണ്. 13.54 കോ​ടി രൂ​പ ചെ​ല​വു​ള്ള ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​ത​വും എ​ൻ​ജി​നു​ക​ൾ​ക്ക് 2.5 കോ​ടി രൂ​പ വീ​ത​വു​മാ​​ണ് ചെ​ല​വ്. ആ​റു കോ​ച്ചു​ക​ളി​ലാ​ണ് സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ കോ​ച്ചി​ലും കു​ഷ്യ​ൻ സീ​റ്റു​ക​ൾ​ക്കൊ​പ്പം ഡി​സ്പ്ലേ ബോ​ർ​ഡു​ക​ളും സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ സാ​രാ​യ് റോ​ഹി​ല മു​ത​ൽ ഹ​രി​യാ​ന​യി​ലെ ഗാ​ർ​ഹി ഹ​ർ​സാ​രു ജം​ഗ്ഷ​ൻ വ​രെ​യാ​ണ് ഈ ​ട്രെ​യി​നി​ന്‍റെ സ​ർ​വീ​സ്. മു​ന്പ് ഈ ​റൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ മാ​റ്റി​യ​ ശേ​ഷ​മാ​ണ് സൗ​രോ​ർ​ജ ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്.

300 വാ​ട്ട് ശേ​ഷി​യു​ള്ള 16 സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ഡീ​സ​ൽ ഇ​ന​ത്തി​ൽ ചെ​ല​വാ​കു​ന്ന തു​ക​യി​ൽ വ​ർ​ഷം 672 കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.