ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെ
Saturday, July 15, 2017 11:54 AM IST
സി​​ലി​​ക്ക​​ൺ​​വാ​​ലി: ഫേ​​സ്ബു​​​ക്ക് ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ ഇ​​​ന്ത്യ അ​​​മേ​​​രി​​​ക്ക​​​യെ മ​​​റി​​​ക​​​ട​​​ന്ന് ഒ​​​ന്നാ​​​മ​​​തെ​​​ത്തി എ​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ഫേ​​സ്ബു​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു.​ ഇ​​​ന്ത്യ ഇ​​​പ്പോ​​​ഴും ര​​​ണ്ടാ​​​മ​​​തുത​​​ന്നെ. 20.1 കോ​​​ടി സ​​​ജീ​​​വ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളാ​​​ണ് ഫേ​​സ്ബു​​​ക്കി​​​ന് ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള​​​ത്.​ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ 21.4 കോ​​​ടി ഉ​​പ​​യോ​​ക്താ​​ക്ക​​ളും. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 24 കോ​​​ടി എ​​​ന്ന ക​​​ണ​​​ക്കി​​​നെ മ​​​റി​​​ക​​​ട​​​ന്ന് 24.1 കോ​​​ടി ആ​​​ളു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ഫേ​​സ്ബു​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ചാ​​​ര​​​ണം.​ യാ​​​ഥാ​​​ർ​​​ഥ്യം മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ ഇ​​ക്കാ​​ര്യം കാ​​ട്ടു​​തീ പോ​​ലെ പ​​ര​​ക്കു​​ക​​യും ചെ​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് തി​​​രു​​​ത്ത​​​ലു​​​മാ​​​യി ഫേ​​സ്ബു​​​ക്ക് ത​​ന്നെ രം​​​ഗ​​​ത്തെ​​ത്തി​​യ​​ത്.


അ​​​തേ​​​സ​​​മ​​​യം, ഫേ​​സ്ബു​​​ക്കി​​​ന്‍റെ 2016 മു​​​ത​​​ലു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ച് ഒൗ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​വും വ​​​ന്നു. വ​​​രു​​​മാ​​​ന​​​നി​​​ര​​​ക്കും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വ​​​ർ​​ധ​​ന​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം.​ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 880 കോ​​ടി ഡോ​​​ള​​​റാ​​​ണ് ആ​​​കെ വ​​​രു​​​മാ​​​നം.​ ലാ​​​ഭ​​​മാ​​​ക​​​ട്ടെ 356 കോ​​ടി ഡോ​​ള​​റും. ഒ​​​രു ദി​​​വ​​​സം 123 കോ​​ടി ആ​​​ളു​​​ക​​​ളാ​​​ണ് ഫേ​​സ്ബു​​​ക്കി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ന്ന​​​ത്. മാ​​​സ​​​ത്തി​​​ൽ 200 കോ​​ടി എ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.