എസ്ബി‍ഐ ലൈഫ് നിക്ഷേപ സമാഹരണത്തിന് ല​ക്ഷ്യം 100 കോ​ടി ഡോ​ള​ർ
Monday, July 17, 2017 12:10 PM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്ബി​ഐ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് നി​ക്ഷേ​പ​സ​മാ​ഹ​ര​ണ(​ഐ​പി​ഒ)​ത്തി​നൊ​രു​ങ്ങു​ന്നു. 100 കോ​ടി ഡോ​ള​റി​നു മു​ക​ളി​ൽ സ​മാ​ഹ​രി​ക്കുകയാണ് ല​ക്ഷ്യം. കൈവശ മുള്ള ഓഹരികളുടെ എ​ട്ടു ശ​ത​മാ​നം (എ​ട്ടു കോ​ടി ഓ​ഹ​രി​ക​ൾ) വി​ൽ​ക്കാ​നാ​ണ് എ​സ്ബി​ഐ​യു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ നാ​ലു ശ​ത​മാ​നം (നാ​ലു കോ​ടി) ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ബി​എ​ൻ​പി പാ​രി​ബാ​സ് കാ​ർ​ഡി​ഫി​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് റെ​ഗു​ലേ​റ്റ​റി ഫ​യ​ലിം​ഗി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.