നിഫ്റ്റി @ 9900
നിഫ്റ്റി @ 9900
Monday, July 17, 2017 12:10 PM IST
മും​ബൈ: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി(​എ​ൻ​എ​സ്ഇ)​ന്‍റെ നി​ഫ്റ്റി സൂ​ചി​ക 9900നു ​മു​ക​ളി​ൽ ആ​ദ്യ​മാ​യി ക്ലോ​സ് ചെ​യ്തു. വി​ദേ​ശ​നി​ക്ഷേ​പ​ക​ര​ട​ക്കം ക​ന്പോ​ള ഇ​ട​പാ​ടു​കാ​രെ​ല്ലാം ആ​വേ​ശം പ്ര​ക​ടി​പ്പി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ സെ​ൻ​സെ​ക്സും പു​തി​യ ഉ​യ​ര​ത്തി​ൽ ക്ലോ​സ് ചെ​യ്തു.

നി​ഫ്റ്റി 9915.95ൽ ​ക്ലോ​സ് ചെ​യ്ത​പ്പോ​ൾ 0.3 ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​യി. രാ​വി​ലെ 9908.15ൽ ​വ്യാ​പാ​രം തു​ട​ങ്ങി​യ ശേ​ഷം 9928.2 വ​രെ ഉ​യ​ർ​ന്നി​രു​ന്നു.സെ​ൻ​സെ​ക്സ് 32,074.78 എ​ന്ന റി​ക്കാ​ർ​ഡി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. 32,131.92 വ​രെ ഉ​യ​ർ​ന്ന​താ​ണ്.സി​ഗ​ര​റ്റി​ന്‍റെ മേ​ലു​ള്ള സെ​സ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക ഐ​ടി​സി​യു​ടെ ഓ​ഹ​രി​വി​ല ഇ​ടി​ച്ചു.


റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ മൊ​ത്തം വി​പ​ണി​മൂ​ല്യം അ​ഞ്ചു​ ല​ക്ഷം കോ​ടി​രൂ​പ ക​ട​ക്കു​ന്ന​തി​നും ഇ​ന്ന​ല​ത്തെ വ്യാ​പാ​രം സാ​ക്ഷ്യം വ​ഹി​ച്ചു. നേ​ര​ത്തേ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ് (ടി​സി​എ​സ്) അ​ഞ്ചു​ ല​ക്ഷം കോ​ടി മ​റി​ക​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.