എം​ഐ മാ​ക്സ് 2 വു​മാ​യി ഷവോ​മി ഇന്ത്യയിലേക്ക്
എം​ഐ മാ​ക്സ് 2 വു​മാ​യി ഷവോ​മി ഇന്ത്യയിലേക്ക്
Tuesday, July 18, 2017 12:05 PM IST
മുംബൈ: മൊ​ബൈ​ൽ ഫോ​ണ്‍ വി​പ​ണ​ന രം​ഗ​ത്ത് കു​തി​ച്ചു​യ​രു​ക​യാ​ണ് ചൈ​നീ​സ് മൊ​ബൈ​ൽ ഫോ​ണ്‍ ക​ന്പ​നി​യാ​യ ഷ​വോ​മി. റെ​ഡ്മി മോ​ഡ​ലു​ക​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലും ജ​ന​പ്രീ​തി​ നേ​ടി​യെ​ടു​ത്ത ക​ന്പ​നി ത​ങ്ങ​ളു​ടെ മ​റ്റൊ​രു ജ​ന​പ്രി​യ മോ​ഡ​ലാ​യ എം​ഐ മാ​ക്സി​ന്‍റെ പി​ൻ​ഗാ​മി​യെ അ​വ​ത​രി​പ്പി​ച്ച് വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.
എം​ഐ മാ​ക്സ് 2 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മോ​ഡ​ൽ അ​ഴ​കി​ലും ഫീ​ച്ച​റു​ക​ളി​ലും ത​ന്‍റെ മു​ൻ​ഗാ​മി​യേ​ക്കാ​ൾ ഒ​രു​പ​ടി മു​ൻ​പി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഫു​ൾ മെ​റ്റ​ൽ ബോ​ഡി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന മാ​ക്സ് 2 വി​ന് 211 ഗ്രാം ​ഭാ​ര​മാ​ണു​ള്ള​ത്.

6.44 ഇ​ഞ്ച് എച്ച്​ഡി ​ഡി​സ്പ്ലെ​യി​ൽ സ്പ്ളി​റ്റ് സ്ക്രീ​ൻ സം​വി​ധാ​ന​വു​മു​ണ്ട്. ഒ​രേ സ​മ​യം ര​ണ്ട് ആ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ സ്പ​്ളി​റ്റ്, സ്ക്രീ​ൻ സം​വി​ധാ​നം സ​ഹാ​യ​ക​മാ​ണ്.​ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 64 ശ​ത​മാ​ന​ത്തോ​ളം ചാ​ർ​ജ് ചെ​യ്യാ​നാ​കു​ന്ന ബാ​റ്റ​റി​യാ​ണ് ക​ന്പനി അ​വ​കാ​ശ​പ്പെ​ടു​ന്ന സ​വി​ശേ​ഷ​തക​ളി​ൽ ഒ​ന്ന്. മ​റ്റു ഫീ​ച്ച​റു​ക​ൾ ക്വാ​ൽ കാം ​സ്നാ​പ് ഡ്രാ​ഗ​ണ്‍ 625 പ്രോ​സ​സ​ർ , രണ്ട് ജി​ബി റാം, 64 ​ജി​ബി ഒ​ാണ്‍​ബോ​ർ​ഡ് സ്റ്റോ​റേ​ജ്, ആ​ൻ​ഡ്രോ​യി​ഡ് നൗ​ഗ​ട്ട്, സെ​ൻ​സ​ർ സം​വി​ധാ​ന​മു​ള്ള 12എം ​പി റി​യ​ർ കാ​മ​റ, അ​ഞ്ച് എം​പി ഫ്ര​ണ്ട് കാ​മ​റ, 5300എം​എ​ച്ച് ബാ​റ്റ​റി എന്നിവയാണ്. ഒ​പ്പോ,സാം​സം​ഗ് തു​ട​ങ്ങി​യ​വ ക​ന്പ​നി​ക​ൾ ആ​റ് ഇഞ്ച് പ്ല​സ് മോ​ഡ​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​വോ​മി മാ​ക്സ് 2 വു​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.