സൂചികകൾ തിരിച്ചുക‍യറി
സൂചികകൾ തിരിച്ചുക‍യറി
Wednesday, July 19, 2017 12:06 PM IST
മും​ബൈ: ത​ലേ​ദി​വ​സം സി​ഗ​ര​റ്റ് നി​കു​തി​യെ ചൊ​ല്ലി ത​ക​ർ​ന്ന ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ തി​രി​ച്ചു​ക​യ​റി. ക​ൺ​സ്യൂമ​ർ ഉ​ത്​പ​ന്ന ക​ന്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി ലി​വ​റി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വി​പ​ണി​ക്കു പ്ര​ധാ​ന പി​ന്തു​ണ​യാ​യ​ത്.

എ​ന്നാ​ൽ, ആ ​ക​ന്പ​നി​യു​ടെ ഓ​ഹ​രി ഉ​യ​ർ​ന്ന വി​ല​യി​ൽ ലാ​ഭ​മെ​ടു​ക്കാ​നാ​യി വി​റ്റ​തോ​ടെ ഇ​ടി​ഞ്ഞു. സെ​ൻ​സെ​ക്സ് 244.36 പോ​യി​ന്‍റ് തി​രി​ച്ചു ക​യ​റി 31,955.35ൽ ​ക്ലോ​സ് ചെ​യ്തു. 31,978.89 വ​രെ ക​യ​റി​യെ​ങ്കി​ലും 32,000 ഭേ​ദി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നി​ഫ്റ്റി 72.45 പോയിന്‍റ് ക​യ​റി 9,899.6ൽ ​ക്ലോ​സ് ചെ​യ്തു.ത​ലേ​ന്നു ത​ക​ർ​ന്ന ഐ​ടി​സി 2.42 ശ​ത​മാ​നം ക​യ​റി. ഭാ​ര​തി എ​യ​ർ​ടെ​ൽ 3.21 ശ​ത​മാ​ന​വും ഡോ. ​റെ​ഡീ​സ് 2.01 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.