റബർ വിലസ്ഥിരത: ജൂൺ 30 വരെയുള്ള ബില്ലുകൾ നൽകാം
റബർ വിലസ്ഥിരത: ജൂൺ 30 വരെയുള്ള ബില്ലുകൾ നൽകാം
Wednesday, July 19, 2017 12:06 PM IST
കോ​​ട്ട​​യം: കേ​​ര​​ള സ​​ർ​​ക്കാ​​ർ ആ​​വി​​ഷ്ക​​രി​​ച്ച റ​​ബ​​ർ വിലസ്ഥി​ര​താ സ​ഹാ​യ​​പ​​ദ്ധ​​തി​​യു​​ടെ മൂ​​ന്നാം ഘ​​ട്ടം ന​​ട​​പ്പാ​​ക്കും. റ​​ബ​​റി​​നു കി​​ലോ​​ഗ്രാ​​മി​​നു കു​​റ​​ഞ്ഞ​​ത് 150 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന​​താ​ണു പ​​ദ്ധ​​തി. ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ 2018 ജൂ​​ണ്‍ 30 വ​​രെ​​യു​​ള്ള ബി​​ല്ലു​​ക​​ളാ​​ണു മൂ​​ന്നാം​​ ഘ​​ട്ട​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ക.

നി​​ല​​വി​​ൽ പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​കാ​​ത്ത ക​​ർ​​ഷ​​ക​​ർ​​ക്ക് ഓ​​ഗ​​സ്റ്റ് 31 വ​​രെ ര​​ജി​​സ്റ്റ​​ർ ​ചെ​​യ്യാ​​ൻ അ​​വ​​സ​​ര​​മു​​ണ്ടാ​​കും. റ​​ബ​​ർ നി​​ൽ​​ക്കു​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ ത​​ന്നാ​​ണ്ട് ക​​രം അ​​ട​​ച്ച ര​​സീ​​ത്, ബാ​​ങ്ക് പാ​​സ്ബു​​ക്ക് എ​​ന്നി​​വ​​യു​​ടെ കോ​​പ്പി​​യോ​​ടൊ​​പ്പം ആ​​ധാ​​ർ കാ​​ർ​​ഡ്, ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ്, ഇ​​ല​​ക‌്ഷ​​ൻ ഐ​​ഡ​​ന്‍റി​​റ്റി​ കാ​​ർ​​ഡ്, പാ​​ൻ​​കാ​​ർ​​ഡ് ഇ​​വ​​യി​​ലൊ​​ന്നി​​ന്‍റെ കോ​​പ്പി തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യാ​​യും സ​​മ​​ർ​​പ്പി​​ക്ക​​ണം.


ഒ​​രി​​ക്ക​​ൽ ര​​ജി​​സ്റ്റ​​ർ ​​ചെ​​യ്ത​​വ​​ർ വീ​​ണ്ടും ചെ​​യ്യേ​ണ്ട​​തി​​ല്ല. റ​​ബ​​ർ വിലസ്ഥിരതാ​ സ​​ഹാ​​യ പ​​ദ്ധ​​തി​​പ്ര​​കാ​​രം ഒ​​രു കി​​ലോ​​ഗ്രാം ആ​​ർ​​എ​​സ്എ​​സ് നാ​ലി​നു ​ദി​​വ​​സ​​വും റ​​ബ​​ർ​​ ബോ​​ർ​​ഡ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന വി​​ല​​യും 150 രൂ​​പ​​യും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം ക​​ർ​​ഷ​​ക​​രു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് നേ​​രി​​ട്ടു ല​​ഭി​​ക്കും. റ​​ബ​​ർ​​പാ​​ലാ​​ണെ​​ങ്കി​​ൽ സം​​സ്ക​​ര​​ണ​​ച്ചെ​​ല​​വി​​നു​​ള്ള എ​​ട്ടു രൂ​​പ കു​​റ​​ച്ചു 142 രൂ​​പ​​യും റ​​ബ​​ർ​​പാ​​ലി​​ന്‍റെ ഒ​​രു മാ​​സ​​ത്തെ ശ​​രാ​​ശ​​രി വി​​ല​​യും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സ​​മാ​​യി​​രി​​ക്കും ല​​ഭി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.