ജ​യിം​സ് വ​ള​പ്പി​ല എ​ൽ​ഐ​സി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
ജ​യിം​സ് വ​ള​പ്പി​ല എ​ൽ​ഐ​സി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
Wednesday, July 19, 2017 12:06 PM IST
ചെ​ന്നൈ: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സൗ​ത്ത് ഇ​ന്ത്യാ സോ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലേ​ക്ക് ജ​യിം​സ് വ​ള​പ്പി​ല​യെ 2017-19 വ​ർ​ഷ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി എ​ൽ​ഐ​സി സോ​ൺ ചെ​യ​ർ​മാ​ൻ ആ​ർ. ദാ​മോ​ദ​ര​ൻ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽനി​ന്ന് അ​ഞ്ചു പ്ര​തി​നി​ധി​ക​ളാ​ണ് സൗ​ത്ത് ഇ​ന്ത്യ സോ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​ത്തി​നു​വേ​ണ്ടി ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് സ​മ​ർ​പ്പി​ക്കു​ക എ​ന്ന​താ​ണ് ദൗ​ത്യം.


വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ എം​ഡി, കേ​ര​ള അ​ഡ്വ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സി അ​സോ​സി​യേ​ഷ​ൻ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ല​യ​ൺ​സ് ക്ല​ബ് സോ​ൺ ചെ​യ​ർ​മാ​ൻ, കൂ​ടാ​തെ കേ​ര​ള​ത്തി​ലെ വി​വി​ധ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ പ്ര​തി​നി​ധി കൂ​ടി​യാ​ണ​് ജ​യിം​സ് വ​ള​പ്പി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.