ജെറ്റ് എയർവേസ് ചെലവു കുറയ്ക്കുന്നു
ജെറ്റ് എയർവേസ് ചെലവു കുറയ്ക്കുന്നു
Thursday, July 20, 2017 12:03 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ മാ​സം 10 ദി​വ​സം വീ​തം അ​വ​ധി​യെ​ടു​ക്കാ​ൻ ജൂ​ണി​യ​ർ പൈ​ല​റ്റു​മാ​ർ​ക്ക് ജെ​റ്റ് എ​യ​ർ​വേ​സ് നി​ർ​ദേ​ശം ന​ല്കി. അ​തു​വ​ഴി അ​വ​രു​ടെ വേ​ത​ന​ത്തി​ൽ 30 ശ​ത​മാ​നം വ​രെ കു​റ​വു വ​രു​ത്താ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. ന​ട​പ​ടി​ക​ൾ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ നാ​നൂ​റോ​ളം ജൂ​ണി​യ​ർ പൈ​ല​റ്റു​മാ​രെ ബാ​ധി​ക്കും.

"ക​മ്പ​നി​യു​ടെ മൂ​ല്യ​മേ​റി​യ സ്വ​ത്താ​യ നി​ങ്ങ​ളു​ടെ ജോ​ലി തു​ട​ർ​ന്നും നി​ല​നി​ർ​ത്താ​ൻ ഞ​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ ചെ​ല​വ് ഘ​ട​ന​യി​ൽ സ​ന്തു​ലി​താ​വ​സ്ഥ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ നി​ങ്ങ​ളു​ടെ ജീ​വി​ത​ശൈ​ലി​യി​ലെ തൊ​ഴി​ൽ ഘ​ട​ന മാ​റ്റാ​നു​ള്ള ഉ​പാ​ധി മു​ന്നോ​ട്ടു വ​യ്ക്കു​ക​യാ​ണ്. ഉ​ചി​ത​മാ​യ വേ​ത​ന​ത്തോ​ടൊ​പ്പം മാ​സം പ​ത്തു ദി​വ​സ​ത്തെ അ​വ​ധി ത​രി​ക​യാ​ണ്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കും'- പൈ​ല​റ്റു​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ ജെ​റ്റ് എ​യ​ർ​വേ​സ് പ​റ​ഞ്ഞു.

ഇ​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് മ​റ്റു സാ​ധ്യ​ത​ക​ൾ തേ​ടാ​മെ​ന്നും ക​മ്പ​നി ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.
‌അ​നൂ​കൂ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​രി​ഞ്ഞു​പൊ​യ്ക്കൊ​ള്ളാ​ൻ പ​റ​യാ​തെ പ​റ​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.