ഡുക്കാട്ടിയെ ബജാജ് ഏറ്റെടുത്തേക്കും
Saturday, July 22, 2017 11:47 AM IST
പൂ​നെ: പ്ര​മു​ഖ ഇ​രു​ച​ക്ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ബ​ജാ​ജ് ഓ​ട്ടോ ലി​മി​റ്റ​ഡ് (ബാ​ൽ) യൂ​റോ​പ്യ​ൻ സൂ​പ്പ​ർ​ബൈ​ക്ക് ബ്രാ​ൻ​ഡ് ആ​യ ഡു​ക്കാ​ട്ടി​യെ ഏ​റ്റെ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​മ്പ​നി​യി​ലെ നി​ക്ഷേ​പ​ക​രു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് എം​ഡി രാ​ജീ​വ് ബ​ജാ​ജ് പു​തി​യ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചേ​ക്കും. എ​ന്നാ​ൽ, ഏ​റ്റെ​ടു​ക്ക​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത് ഏ​ത് ബ്രാ​ൻ​ഡു​മാ​യി​ട്ടാ​ണെ​ന്ന​ത് ബ​ജാ​ജ് ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഒ​രു മാ​സം മു​ന്പ് ഹാ​ർ​ലി ഡേ​വി​ഡ്സ​ണും ബ​ജാ​ജും ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ഉ​ട​മ​സ്ഥ​തയിലു​ള്ള ഒൗ​ഡി​യു​ടെ ഇ​രു​ച​ക്ര ബ്രാ​ൻ​ഡാ​യ ഡു​ക്കാ​ട്ടി മോ​ട്ടോ​ർ​ബൈ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഡു​ക്കാ​ട്ടി​യെ ഏ​റ്റെ​ടു​ക്കാ​ൻ ഹീ​റോ മോ​ട്ടോ കോ​ർ​പ്പും റോ​യ​ൽ എ​ൻ​ഫീ​ൽ​ഡും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം, ഇ​റ്റ​ലി​യി​ൽ​ത്ത​ന്നെ ഡു​ക്കാ​ട്ടി​യെ കൈ​മാ​റു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബ​ജാ​ജ് ഓ​ട്ടോ​യി​ൽ 48 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള കെ​ടി​എ​മ്മി​ന് സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ണ്ടെ​ന്ന് ഒ​രു ഇ​റ്റാ​ലി​യ​ൻ വാ​ർ​ത്താ വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റെ​ടു​ക്ക​ലി​ന് ബ​ജാ​ജി​നാ​ണ് ഏ​റെ സാ​ധ്യ​ത​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.