ഫോ​ർ​ച്യൂ​ൺ പ​ട്ടി​ക​യി​ൽ 40 ശതമാനം ഏഷ്യൻ ക​മ്പ​നി​ക​ൾ
ഫോ​ർ​ച്യൂ​ൺ പ​ട്ടി​ക​യി​ൽ 40 ശതമാനം ഏഷ്യൻ ക​മ്പ​നി​ക​ൾ
Saturday, July 22, 2017 11:47 AM IST
ന്യൂയോർക്ക് സിറ്റി: ക​മ്പ​നി​ക​ളു​ടെ 2016ലെ ​വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ത​യാ​റാ​ക്കു​ന്ന ഫോ​ർ​ച്യൂ​ൺ ഗ്ലോ​ബ​ൽ 500 പ​ട്ടി​ക​യി​ൽ ഏ​ഷ്യ​ൻ ക​മ്പ​നി​ക​ൾ മു​ന്നി​ൽ. പ​ട്ടി​ക​യി​ലു​ള്ള 500 ക​മ്പ​നി​ക​ളി​ൽ 40 ശ​ത​മാ​ന​വും (197 ക​മ്പ​നി​ക​ൾ) ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ​നി​ന്ന്. ഏ​ഷ്യ​യി​ൽ ആ​സ്ഥാ​ന​മു​ള്ള ആ​ഗോ​ള ക​മ്പ​നി​ക​ളാ​ണ് ഇ​വ​യി​ൽ പ​ല​തും. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് 145 ക​മ്പ​നി​ക​ളും യൂ​റോ​പ്പി​ൽ​നി​ന്ന് 143 ക​മ്പ​നി​ക​ളും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. മ​റ്റു​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം​കൂ​ടി 15 ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

പ​ട്ടി​ക​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ അ​മേ​രി​ക്ക​യി​ലു​ള്ള​താ​ണ്, 132 എ​ണ്ണം. തൊ​ട്ടുപി​ന്നാ​ലെ ചൈ​ന​യു​ണ്ട്. 109 ക​മ്പ​നി​ക​ളാ​ണ് ചൈ​ന​യി​ൽ​നി​ന്ന് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് ജ​പ്പാ​നാ​ണ് 51 ക​മ്പ​നി​ക​ൾ. ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ​നി​ന്ന് 15 ക​മ്പ​നി​ക​ൾ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഏ​ഴു ക​മ്പ​നി​ക​ൾ പ​ട്ടി​ക​യി​ൽ ക​യ​റി​പ്പ​റ്റി. ആ​ദ്യ 200 ക​മ്പ​നി​ക​ളി​ൽ ഒ​രു ഇ​ന്ത്യ​ൻ ക​മ്പ​നി മാ​ത്ര​മാ​ണു​ള്ള​ത്, ഇ​ന്ത്യ​ൻ ഓ​യി​ൽ. 168-ാമ​താ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ.


റ​ില​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് (203), സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (217), ടാ​റ്റാ മോ​ട്ടോ​ഴ്സ് (247), രാ​ജേ​ഷ് എ​ക്സ്പോ​ർ​ട്ട്സ് (295), ഭാ​ര​ത് പെ​ട്രോ​ളി​യം (360), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം (384) എ​ന്നിവയാണ് ഫോ​ർ​ച്യൂ​ൺ 500 പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ ബാക്കി കമ്പനികൾ.
പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി വാ​ൾ​മാ​ർ​ട്ട് ത​ന്നെ തു​ട​രു​ന്നു. അ​ടു​ത്ത മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ ചൈ​നീ​സ് ക​മ്പ​നി​ക​ളാ​യ സ്റ്റേ​റ്റ് ഗ്രി​ഡ്, സി​നോ​പെ​ക്, ചൈ​നാ പെ​ട്രോ​ളി​യം എ​ന്നി​വ​യാ​ണ്. മൂ​ന്നു ക​മ്പ​നി​ക​ളും ഊ​ർ​ജ​മേ​ഖ​ല​യി​ലു​ള്ള​താ​ണ്.

ടൊ​യോ​ട്ട, ഫോ​ക്സ്‌​വാ​ഗ​ൺ, റോ​യ​ൽ ഡ​ച്ച് ഷെ​ൽ, ബെ​ർ​ക്‌ഷ​യ​ർ ഹാ​ത്‌​വേ, ആ​പ്പി​ൾ, എ​ക്സോ​ൺ മോബീൽ എ​ന്നീ ക​മ്പ​നി​ക​ളും ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ചു.

27.7 ല​ക്ഷം കോ​ടി ഡോ​ള​റാ​ണ് പ​ട്ടി​ക​യി​ലു​ള്ള 500 ക​മ്പ​നി​ക​ളു​ടെ​യുംകൂ​ടി ആ​കെ വ​രു​മാ​നം. ഇ​തി​ൽ 1.5 ല​ക്ഷം കോ​ടി ഡോ​ള​ർ ലാ​ഭ​മാ​ണ്. 6.7 കോ​ടി പേ​ർ ഈ ​ക​മ്പ​നി​ക​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.