ബലേനോ ഓട്ടോമാറ്റിക് അവതരിപ്പിച്ചു
ബലേനോ ഓട്ടോമാറ്റിക് അവതരിപ്പിച്ചു
Sunday, July 23, 2017 10:55 AM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ബ​ലേ​നോ​യു​ടെ ഓ​ട്ടോ​മാ​റ്റി​ക് വേ​രി​യ​ന്‍റ് പു​റ​ത്തി​റ​ക്കി. ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റാ​യ ആ​ൽ​ഫ​യു​ടെ ഓ​ട്ടോ​മാ​റ്റി​ക് (സി​ടി​വി) പ​തി​പ്പാ​ണ് മാ​രു​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡെ​ൽ​റ്റ, സീ​റ്റ വേ​രി​യ​ന്‍റു​ക​ളു​ടെ ഓ​ട്ടോ​മാ​റ്റി​ക് ഓ​പ്ഷ​ൻ നേ​ര​ത്തേത​ന്നെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റി​ലെ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഓ​ട്ടോ​മാ​റ്റി​ക് പ​തി​പ്പ് വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് മാ​രു​തി പു​തി​യ നീ​ക്കം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 2015 ഒ​ക്‌​ടോ​ബ​റി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം ബ​ലേ​നോ കാ​റു​ക​ൾ നി​ര​ത്തി​ലി​ക്കിയ മാ​രു​തി സുസുകി കഴിഞ്ഞ മാ​ർ​ച്ചി​ൽ സ്പോ​ർ​ട്ടി വേ​ർ​ഷ​നും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ബ​ലേ​നോ മാ​രു​തി​യി​ൽ​നി​ന്ന് ജ​പ്പാ​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ആ​ദ്യ മോ​ഡ​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.