വോഡഫോൺ-ഐഡിയ ലയനത്തിന് അനുമതി
Monday, July 24, 2017 11:35 AM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യു​ടെ​യും ഐ​ഡി​യ സെ​ല്ലു​ലാ​റി​ന്‍റെ​യും ല​യ​ന​ത്തി​ന് കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​സി​സി​ഐ)​യു​ടെ അ​നു​മ​തി. ല​യ​ന തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ഇ​രുക​മ്പ​നി​ക​ൾ​ക്കും സി​സി​ഐ ക​ത്ത​യ​ച്ചു. ഇ​നി മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റാ​യ സെ​ബി​യു​ടെ അ​നു​മ​തി​ക്കാ​യി വോ​ഡ​ഫോ​ണും ഐ​ഡി​യ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.

ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളും ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ല​യ​ന​ത്തി​നു​ശേ​ഷം ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ർ​ക്കി​ളു​ക​ളി​ലെ സ്പെ​ക്‌​ട്രം സ​ർ​ക്കാ​രി​നു തി​രി​കെ ന​ല്കു​മെ​ന്ന് ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.

ട്രാ​യി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് വോ​ഡ​ഫോ​ണി​ന് 20.47 കോ​ടി​യും ഐ​ഡി​യ​യ്ക്ക് 19.05 കോ​ടിയും വ​രി​ക്കാരാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.