റിലയൻസ് ഓഹരികൾക്ക് റിക്കാർഡ് നേട്ടം
റിലയൻസ് ഓഹരികൾക്ക് റിക്കാർഡ് നേട്ടം
Monday, July 24, 2017 11:35 AM IST
മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ റി​ല​യ​ൻ​സി​ന് നേ​ട്ടം. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ 1.89 ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​ക്കി. 2008 ജ​നു​വ​രി​ക്കു ശേ​ഷം ആ​ദ്യ​മാ​യി റി​ല​യ​ൻ​സി​ന്‍റെ ഓ​ഹ​രി​ക​ൾ 1600 രൂപ ക​ട​ന്നു.

പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ജി​യോ ഫീ​ച്ച​ർ​ഫോ​ൺ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് വെ​ള്ളി​യാ​ഴ്ച റി​ല​യ​ൻ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 15 മു​ത​ൽ ഈ ​ഫോ​ണു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 24 മു​ത​ൽ ബു​ക്കിം​ഗി​ന് അ​വ​സ​ര​വും ന​ല്കി​യി​ട്ടു​ണ്ട്.


റി​ല​യ​ൻ​സി​ന്‍റെ റി​ഫൈ​നിം​ഗ്, പെ​ട്രോ കെ​മി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് അ​ഭൂ​ത​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​യി ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി അ​മ​ർ അം​ബാ​നി പ​റ​ഞ്ഞു. ജൂ​ണ്‍ 30ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ റി​ല​യ​ൻ​സി​ന്‍റെ ലാ​ഭം 9108 കോ​ടി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത് 7113 കോ​ടി​യാ​യി​രു​ന്നു ലാ​ഭം. ബി​എ​സ്ഇ​യി​ൽ 2.20 ല​ക്ഷം ഓ​ഹ​രി​യു​ടെ വ്യാ​പാ​രം ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.