ലുലു എക്സ്ചേഞ്ച് അൽഫലാ എക്സ്ചേഞ്ച് കന്പനിയെ ഏറ്റെടുത്തു
ലുലു എക്സ്ചേഞ്ച് അൽഫലാ എക്സ്ചേഞ്ച് കന്പനിയെ ഏറ്റെടുത്തു
Wednesday, July 26, 2017 11:43 AM IST
അ​ബു​ദാ​ബി: ഗ​ൾ​ഫി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ച് അ​ൽ​ഫ​ലാ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി​യെ 95 കോ​ടി രൂ​പ​യ്ക്ക് ഏ​റ്റെ​ടു​ത്തു. 30 ശാ​ഖ​ക​ളു​ള്ള അ​ൽ​ഫ​ലാ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി​യെ ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ യു​എ​ഇ​യി​ലെ ശാ​ഖ​ക​ൾ 73ഉം ​ആ​ഗോ​ള​ത​ല​ത്തി​ൽ 170 ഉം ​ശാ​ഖ​ക​ളാ​യി ഉ​യ​രും.

അ​ൽ​ഫ​ലാ എ​ക്സ്ചേ​ഞ്ചി​ന്‍റെ ശാ​ഖ​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ നെ​റ്റ് വ​ർ​ക്ക് ശൃം​ഖ​ല​യു​ടെ വ്യാ​പ്തി വ​ർ​ധി​ക്കു​ക​യും വ​ൻ​തോ​തി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ എം​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.


എ​ട്ടു​ വ​ർ​ഷം മു​ൻ​പ് യു​എ​ഇ​യി​ൽ ആ​രം​ഭി​ച്ച ലു​ലു എ​ക്സ്ചേ​ഞ്ചി​ന് ഒ​മാ​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പൈ​ൻ​സ്, സീ​ഷെ​ൽ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ട്.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ന്പ​ത്തി​ക സേ​വ​ന വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ച് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2020 ആകുന്പോഴേക്കും ധ​ന​വി​നി​മ​യ​ രം​ഗ​ത്ത് മു​പ്പ​ത് ശ​ത​മാ​നം ഇ​ട​പാ​ടു​ക​ളും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​കവി​ദ്യ​യി​ൽ സാ​ധ്യ​മാ​ക്കു​ക​യാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദീ​ബ് അ​ഹ​മ്മ​ദ് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.