ഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങും
ഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങും
Wednesday, July 26, 2017 11:43 AM IST
ബം​ഗ​ളൂ​രു: ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് പ്ലാ​റ്റ്ഫോ​മാ​യ ഫ്രീ​ചാ​ർ​ജി​നെ ആ​ക്സി​സ് ബാ​ങ്ക് വാ​ങ്ങു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ആ​ക്സി​സ് ബാ​ങ്കും ഫ്രീ​ചാ​ർ​ജി​ന്‍റെ മാ​തൃ ക​മ്പ​നി സ്നാ​പ്ഡീ​ലു​മാ​യി തീ​രു​മാ​ന​മാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 400 കോ​ടി രൂ​പ​യോ​ളം വി​ല​യി​ട്ടാ​ണ് ഫ്രീ​ചാ​ർ​ജി​നെ ആ​ക്സി​സ് ബാ​ങ്ക് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഫ്രീ​ചാ​ർ​ജി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഫ്രീ​ചാ​ർ​ജി​നെ ഏ​റ്റെ​ടു​ക്കു​ന്ന വി​വ​രം ഈ ​ആ​ഴ്ച​ത​ന്നെ ആ​ക്സി​സ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഫ്രീ​ചാ​ജി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പേ​ടി​എ​മ്മും കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പേ​ടി​എ​മ്മി​നേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക വാ​ഗ്ദാ​നം ചെ​യ്ത​താ​ണ് ആ​ക്സി​സ് ബാ​ങ്കി​ന് നേ​ട്ട​മാ​യ​ത്. 2015 ഏ​പ്രി​ലി​ൽ 40 കോ​ടി ഡോ​ള​റി​നാ​ണ് സ്നാ​പ്ഡീ​ലി​നെ വാ​ങ്ങി​യ​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റാ​ർ​ട്ട​പ് ഇ​ട​പാ​ടാ​യി​രു​ന്നു അ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.