ബി​ൽ ഗേ​റ്റ്സ് ത​ന്നെ ഒ​ന്നാ​മ​ത്
ബി​ൽ ഗേ​റ്റ്സ് ത​ന്നെ ഒ​ന്നാ​മ​ത്
Friday, July 28, 2017 11:35 AM IST
വാ​ഷിം​ഗ്ട​ൺ: അ​തൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ​ ഗേ​റ്റ്സ് ത​ന്നെ ലോ​ക സ​ന്പ​ന്ന​രി​ൽ ഒ​ന്നാ​മ​ൻ. കേ​വ​ലം ഒ​രു ദി​വ​സം മാ​ത്രം ബി​ൽ​ഗേ​റ്റ്സി​നെ മ​റി​ക​ട​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ ആ​മ​സോ​ൺ സ്ഥാ​പ​​ക​ൻ ജെ​ഫ് ബെ​സോ​സ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ന്ന​ലെ ഓ​ഹ​രി ക​മ്പോ​ള​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​നു മു​തി​ർ​ന്ന​താണ് ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ളെ ത​ള​ർ​ത്തിയത്.


ഇ​ന്ന​ലെ മാത്രം ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ മൂ​ന്നു ശ​ത​മാ​നം താ​ഴ്ന്നു. അ​തോ​ടെ 9,010 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​മാ​യി ബി​ൽ​ഗേ​റ്റ്സ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് 140 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​ണ് ബെ​സോ​സി​നെ ലോ​ക സ​ന്പ​ന്ന​രി​ൽ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.