കോ​ഗ്നി​സെ​ന്‍റി​ൽ 400 പേ​ർ വോ​ള​ന്‍റ​റി സെ​പ്പ​റേ​ഷ​ൻ പാ​ക്കേ​ജി​ന്
Sunday, August 6, 2017 12:14 PM IST
ഹൈ​ദ​രാ​ബാ​ദ്: അ​മേ​രി​ക്ക​ൻ ഐ​ടി ക​മ്പ​നി​യാ​യ കോ​ഗ്നി​സെ​ന്‍റി​ന്‍റെ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 400 ജീ​വ​ന​ക്കാ​ർ വോ​ള​ന്‍റ​റി സെ​പ്പ​റേ​ഷ​ൻ പാ​ക്കേ​ജി​ന് (വി​എ​സ്പി) ത​യാ​റാ​യി. വ​ർ​ഷം ആ​റു കോ​ടി ഡോ​ള​ർ ലാ​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി കോ​ഗ്നി​സെ​ന്‍റ് മു​ന്നോ​ട്ടു​വ​ച്ച പാ​ക്കേ​ജാ​യി​രു​ന്നു വി​എ​സ്പി.

ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഒ​ന്പ​തു മാ​സ​ത്തെ ശ​ന്പ​ളം മു​ൻ​കൂ​ർ ന​ല്കി​യാ​ണ് വി​എ​സ്പി കോ​ഗ്നി​സെ​ന്‍റ് മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ന്ത്യ​യി​ൽ 2.56 ലക്ഷം ജീ​വ​ന​ക്കാ​രു​ള്ള കോ​ഗ്നി​സെ​ന്‍റി​ന്‍റെ 400 പേ​ർ മാ​ത്ര​മാ​ണ് വി​എ​സ്പി​ക്ക് ത​യാ​റാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.