ഋത്വിക് റോഷൻ ക്യൂർഫിറ്റ് ബ്രാൻഡ് അംബാസഡർ
ഋത്വിക് റോഷൻ ക്യൂർഫിറ്റ്  ബ്രാൻഡ് അംബാസഡർ
Tuesday, August 8, 2017 11:33 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ക്യൂ​ർ​ഫി​റ്റു​മാ​യി ബോ​ളി​വു​ഡ് താ​രം ഋത്വി​ക് റോ​ഷ​ൻ ക​രാ​ർ ഒ​പ്പി​ട്ടു. ക​മ്പ​നി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന താ​രം 100 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സ്റ്റാ​ർ​ട്ട​പ്പാ​ണ് ക്യൂ​ർ​ഫി​റ്റ്. ഈ ​സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഷി​ക വ​രു​മാ​നം 250 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ക്യൂ​ർ​ഫി​റ്റി​ന്‍റെ ല​ക്ഷ്യം.

നി​ക്ഷേ​പ​ത്തി​ലൂ​ടെ ക്യൂ​ർ​ഫി​റ്റി​ന്‍റെ ഓ​ഹ​രി​ക​ളും ഋത്വി​ക് റോ​ഷ​നു ല​ഭി​ക്കും. കൂ​ടാ​തെ ഋത്വി​കി​ന്‍റെ സ്വ​കാ​ര്യ ബ്രാ​ൻ​ഡ് ആ​യ എ​ച്ച്ആ​ർ​എ​ക്സി​ന്‍റെ കീ​ഴി​ൽ പ്ര​ത്യേ​ക വ​ർ​ക്കൗ​ട്ട് പ്ലാ​ൻ ക്യൂ​ർ​ഫി​റ്റ് അ​വ​ത​രി​പ്പി​ക്കും. ക്യൂ​ർ​ഫി​റ്റി​ന്‍റെ മൊ​ബൈ​ൽ ആ​പ്പി​ലും ഈ ​വ​ർ​ക്കൗ​ട്ട് പ്ലാ​ൻ ല​ഭ്യ​മാ​ക്കും.


മു​കേ​ഷ് ബ​ൻ​സാ​ൽ, അ​ങ്കി​ത് ന​ഗോ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് 2016ൽ ​രൂ​പീ​ക​രി​ച്ച ക്യൂ​ർ​ഫി​റ്റ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ലി​യ സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.