വോഡഫോൺ ഏഴു രൂപയ്ക്കു പരിധിയില്ലാതെ ഡാറ്റ തരും
Tuesday, August 8, 2017 11:33 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ടെ​ലി​കോം വി​പ​ണി​യി​ൽ വീ​ണ്ടും ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ വോ​ഡ​ഫോ​ൺ. ഇ​തി​നാ​യി ഏ​ഴു രൂ​പ​യു​ടെ പു​തി​യ ഡാ​റ്റാ പ്ലാ​ൻ വോ​ഡ​ഫോ​ൺ അ​വ​ത​രി​പ്പി​ച്ചു.

സൂ​പ്പ​ർ ഒൗ​ർ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ്ലാ​നി​ൽ പ്രീ​പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​ഴു രൂ​പ​യു​ടെ റീ ​ചാ​ർ​ജി​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് പ​രി​ധി​യി​ല്ലാ​തെ 4ജി/3​ജി ഡാ​റ്റ ആ​സ്വ​ദി​ക്കാം. ഒ​പ്പം, വോ​ഡ​ഫോ​ൺ നെ​റ്റ്‌​വ​ർ​ക്കി​നു​ള്ളി​ൽ 60 മിനിറ്റ് സം​സാ​ര​സ​മ​യ​വും ല​ഭി​ക്കും.

പോ​സ്റ്റ് പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​ന്പ​നി​യു​ടെ യു​എ​സ്എ​സ്ഡി ഡ​യ​ൽ ചെ​യ്ത് പ്ലാ​ൻ ആ​ക്ടിവേ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്. മ​റ്റു ഡാ​റ്റാ പ്ലാ​നുകൾ ഉ​പ​യോഗിക്കുന്നവർക്ക് ഈ ​പ്ലാ​ൻ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.