ടാറ്റാ മോട്ടോഴ്സിന്‍റെ അറ്റാദായമുയർന്നു
Wednesday, August 9, 2017 11:37 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 41.56 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,199.93 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 2,260.40 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം.

അ​തേ​സ​മ​യം ക​ന്പ​നി​യു​ടെ മൊ​ത്തം വി​റ്റു​വ​ര​വ് 9.59 ശ​ത​മാ​നം കു​റ​ഞ്ഞ് 59,972.33 കോ​ടി രൂ​പ​യാ​യി. ക​ന്പ​നി​യു​ടെ ജാ​ഗ്വ​ർ ആ​ൻ​ഡ് ലാ​ൻ​ഡ് റോ​വ​റി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 10 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 2016-17ലെ ​ആ​ദ്യപാ​ദ​ത്തി​ലെ 52,395.15 കോ​ടി രൂ​പ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ഏ​പ്രി​ൽ-​ജൂ​ണി​ൽ 47,044.33 കോ​ടി​യാ​യാ​ണ് കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.