ഡൽഹിയിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ
ഡൽഹിയിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ
Thursday, August 10, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യത​ല​സ്ഥാ​ന​ത്ത് 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ.

50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് പ​രി​സ്ഥി​തി പി​ഴ​യാ​യി 5000 രൂ​പ ഈ​ടാ​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് സ്വ​ത​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ശി​പാ​ർ​ശ ചെ​യ്തു. ഡ​ൽ​ഹി​യി​ലു​ള്ള മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക്കു​ക​ളും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പി​ടി​ച്ചെ​ടു​ക്കാ​നും ഹ​രി​ത ട്രൈ​ബ്യു​ണ​ൽ ഉ​ത്ത​ര​വി​ട്ടു.


ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സ്പോ​സി​ബി​ൾ പ്ലാ​സ്റ്റി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ട്രൈ​ബ്യൂ​ണ​ൽ നി​രോ​ധി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​മു​ണ്ട്.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കാ​നാ​ണ് വീ​ണ്ടും നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ ശ്ര​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.